ബഹ്‌റിനില്‍ മലയാളി യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ: ബഹ്‌റിനില്‍ മലയാളി യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് സ്വദേശിനിയാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേഴ്‌സിന്റെ ഭര്‍ത്താവും കുഞ്ഞും  നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ നേഴ്‌സുമായി ഇടപെട്ടവരെയും നിരീക്ഷണത്തില്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

സൗദിയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഇന്നലെ 24 പേര്‍ക്ക് കൂടി പുതുതായി അണുബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം കൂടിയത്. മക്കയില്‍ നേരത്തെ രോഗം കണ്ടെത്തിയ ഈജിപ്തുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാംപിള്‍ പരിശോധനയിലാണ് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റു പുതിയ മൂന്ന് കേസുകള്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ്.

സൗദിയില്‍ ഏറ്റവും കൂടുതല്‍ അണുബാധ സ്ഥിരീകരിച്ച ഖതീഫില്‍ നേരത്തെ രോഗം ബാധിച്ച ഒരാളുടെ പേരമകള്‍ 12 കാരി പെണ്‍കുട്ടിയും ഇറാഖില്‍ പോയി മടങ്ങിയ ഒരു സ്ത്രീയും പുരുഷനാണ് ബാക്കി മൂന്നുപേര്‍. ഇതിനിടയില്‍ ഖതീഫില്‍ ആദ്യം രോഗം ബാധിച്ച ഒരാള്‍ക്ക് കോവിഡ് 19 സുഖപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...