ഗതാഗത നിയന്ത്രണം
ഇ.വി റോഡില്‍ റീട്ടെയിനിംഗ് വാളിന്റെ പുനര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇത് പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡില്‍ കൂടിയുളള ഗതാഗതം സെപ്റ്റംബര്‍ 11 ശനി മുതല്‍ നിരോധിച്ചിരിക്കുന്നു. നെല്ലിമുകള്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ആസാദ് ജംഗ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് പതിനാലാം മൈല്‍ വഴി പോകേണ്ടതും കെ.പി റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പതിനാലാം മൈലില്‍ നിന്നും തിരിഞ്ഞ് ഇതേ റൂട്ടില്‍ പോകേണ്ടതുമാണെന്ന് പന്തളം പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594976060.
വനിതാ കമ്മീഷന്‍ സിറ്റിങ് 15ന്
കേരള വനിതാ കമ്മീഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ് ഈ മാസം 15ന് രാവിലെ 10 മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ 14ന്
പത്തനംതിട്ട ജില്ലയില്‍ എന്‍സിസി/സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി) (എക്‌സ്-സര്‍വീസ്‌മെന്‍ മാത്രം) (എന്‍സിഎ-മുസ്ലിം) (കാറ്റഗറി നമ്പര്‍. 530/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ (ടി-ടെസ്റ്റ് + റോഡ് ടെസ്റ്റ് ) എറണാകുളം കളമശേരി ഗവണ്‍മെന്റ് ഐ.ടി.ഐ ഗ്രൗണ്ടില്‍ ഈ മാസം 14 ന് രാവിലെ ആറു മുതല്‍ നടത്തും. എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവിലെ ഹെവി ഡ്രൈവിംഗ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രായോഗിക പരിക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗര്‍ത്ഥി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.
ഓവര്‍സീയര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ ഒഴിവുളള ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ ഒഴിവ് പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. യോഗ്യത- സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / ഡിഗ്രി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 27 ന് പകല്‍ അഞ്ച് വരെ.
ബാങ്ക് വായ്പയ്ക്ക് പലിശ ഇളവ്: അപേക്ഷിക്കാം
മൃഗ സംരക്ഷണ മേഖലയിലെ സംരംഭങ്ങള്‍ക്കായി ബാങ്ക് മുഖേന വായ്പയെടുത്തവര്‍ക്ക് പലിശ ഇളവിന് അപേക്ഷിക്കാം. ഇതിനായി ബാങ്ക് വഴി വായ്പ എടുത്തിട്ടുള്ളതും കൃത്യമായി തിരിച്ചടവ് പാലിക്കുന്നതുമായ പത്തനംതിട്ട നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പലിശ ഇളവ് (ഇന്ററസ്റ്റ് സബ്-വെന്‍ഷന്‍) ലഭിക്കുന്നതിനായി പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2270908, ഇ-മെയില്‍ : [email protected].