28.8 C
Pathanāmthitta
Tuesday, October 19, 2021 1:38 pm
Advertisment

സര്‍ക്കാര്‍ അറിയിപ്പുകള്‍

ശബരിമല മണ്ഡല മകരവിളക്ക് : ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 29ന് യോഗം
ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം 29ന് പകല്‍ 11ന് ഓണ്‍ലൈനായി യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ സ്വീകരിച്ച കാര്യങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ശബരിമല തീര്‍ഥാടനം: സുരക്ഷാ യാത്ര ഒന്നിന്
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തുന്നതിനായി നടത്തുന്ന സുരക്ഷാ യാത്ര ഒക്ടോബര്‍ ഒന്നിന് നടക്കും. രാവിലെ ഒന്‍പതിന് പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്കാണ് സുരക്ഷാ യാത്ര നടത്തുക.

ഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന പത്തുമാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച)കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ പോളിടെക്നിക്ക് ഓഫീസുമായി ഉടന്‍ ബന്ധപ്പെടുക. ഫോണ്‍ : 7025403130.

ഇന്റര്‍വ്യൂ മാറ്റിവച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ഒഴിവുളള ഓവര്‍സീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഈ മാസം 28, 29 തീയതികളില്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഗതാഗത നിയന്ത്രണം
ഏനാത്ത് പെട്രോള്‍ പമ്പ് -മണ്ണടിപ്പുര റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം ഇന്നു മുതല്‍ (സെപ്റ്റംബര്‍ 25) 30 വരെ നിരോധിച്ചിരിക്കുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ അനുബന്ധറോഡുകള്‍ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പന്തളം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594976060

ജില്ലാ വികസന സമിതി യോഗം 30 ന്
ജില്ലാ വികസന സമിതി യോഗം ഈ മാസം 30 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

മാലിന്യം നിക്ഷേപിച്ചാല്‍ ശിക്ഷ
തോടുകളിലും ജലാശയങ്ങളിലും നിരത്തുകളിലും മാലിന്യം കൊണ്ടിടുന്നവര്‍ക്കെതിരേ പഞ്ചായത്തീരാജ് നിയമപ്രകാരം നടപടി സ്വീകരിക്കും. ഇവരില്‍നിന്ന് പിഴയീടാക്കും.

പരമ്പരാഗത ശൈലിയില്‍ വീട് നിര്‍മാണ പരിശീലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ 2021-2022 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്ന മലൈ പണ്ടാര പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന പരമ്പരാഗത ശൈലിയില്‍ വീട് നിര്‍മാണം പരിശീലനം നല്‍കാന്‍ കഴിവും പ്രവര്‍ത്തി പരിചയവുമുള്ള വ്യക്തികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും മത്സരാഥിഷ്ഠിത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നു. പ്രകൃതിയോട് ഇണങ്ങുന്നതും പരമ്പരാഗത ശൈലിയില്‍ ഉള്ളതുമായ വീടുകളുടെ എസ്റ്റിമേറ്റ്, പ്രവര്‍ത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ ക്വട്ടേഷന്‍ പ്രസിദ്ധീകരിച്ച് അഞ്ച് ദിവസത്തിനകം ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037238959. വിലാസം : ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, 3-ാം നില, കളക്ടറേറ്റ്, പത്തനംതിട്ട- 689645

കിലെ-സിവില്‍ സര്‍വീസ് അക്കാഡമി-പ്രിലിമിനറി പരീക്ഷാപരിശീലനത്തിന് അപേക്ഷിക്കാനുളള തീയതി നീട്ടി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ സിവില്‍ സര്‍വീസ് അക്കാദമി എട്ട് മാസം നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുളള കോച്ചിംഗ് ക്ലാസുകള്‍ ആരംഭിക്കും. തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് (മക്കള്‍ /ഭാര്യ /ഭര്‍ത്താവ്/സഹോദരന്‍ /സഹോദരി) സിവില്‍ സര്‍വീസ് കോഴ്‌സ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular