ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തിക ; വൈദ്യപരിശോധന ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റി
കെ.ഐ.പി മൂന്നാം ബറ്റാലിയനില്‍ ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് തിരുവനന്തപുരം പി.എസ്.സി ഓഫീസറുടെ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന വ്യാഴാഴ്ച (സെപ്റ്റംബര്‍ 30) നടത്താന്‍ തീരുമാനിച്ചത് ഒക്ടോബര്‍ ഒന്നിലേക്ക്(വെള്ളിയാഴ്ച) മാറ്റിവച്ചു. നിയമന ഉത്തരവ് കൈപ്പറ്റിയ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം അന്നേ ദിവസം രാവിലെ എട്ടിന് മുന്‍പ് കെ.ഐ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാന കാര്യാലയത്തില്‍ ഹാജരാകണം. കെ.ഐ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാന കാര്യാലയം ഓഫീസ് ഫോണ്‍ : 04734-217172, 04734-216988.
ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(ഹിന്ദി) അഭിമുഖം ഒക്‌ടോബര്‍ 6ന്
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(ഹിന്ദി) ബൈ ട്രാന്‍സ്ഫര്‍-കാറ്റഗറി നമ്പര്‍. 513/2019 തസ്തികയ്ക്കായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ ഒക്‌ടോബര്‍ ആറിന് രാവിലെ 10.30 മുതല്‍ കമ്മീഷന്‍ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈന്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗര്‍ത്ഥി കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫോണ്‍ : 0468-2222665.
പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ; ഓണ്‍ലൈന്‍ പരിശീലനം വ്യാഴാഴ്ച (30)
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച (സെപ്റ്റംബര്‍ 30) രാവിലെ 11 മുതല്‍ പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ (മില്‍ക്ക് ലഡു, മില്‍ക്ക് സിപ് അപ് ) എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വ്യാഴാഴ്ച രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0476-2698550.
കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ ഓണ്‍ലൈനായി ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്സി നിയമനങ്ങള്‍ക്കു യോഗ്യവുമായ പിജിഡിസിഎ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.
അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.