വാല്‍പ്പാറയില്‍ അസുഖം ബാധിച്ച്‌ അവശനായ കടുവയ്ക്ക് വനപാലകര്‍ സംരക്ഷണം നല്‍കി

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി : വാല്‍പ്പാറയില്‍ അസുഖം ബാധിച്ച്‌ അവശനായ കടുവയ്ക്ക് വനപാലകര്‍ സംരക്ഷണം നല്‍കി. രണ്ടര വയസ്സുള്ള ആണ്‍കടുവയ്ക്കാണ് സംരക്ഷണം നല്‍കിയത്. കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനങ്ങള്‍ പലയിടത്തായി ഈ കടുവയെ കണ്ട് പേടിച്ചിരുന്നു.

മുടീസ് ഭാഗത്തെ തേയിലക്കാടുകളില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഇത് അലഞ്ഞു തിരിയുന്നത് കണ്ട നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.എഫ്.ഒ ഗണേഷിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ്​ ചെയ്ത നടത്തിയ തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തിയത്. എന്നാല്‍ നിരീക്ഷണത്തില്‍ കടുവ അവശനാണെന്ന്​ തിരിച്ചറിഞ്ഞപ്പോള്‍ വലയില്‍ കുടുക്കാന്‍ ശ്രമം ആരംഭിച്ചു.

ഒടുവില്‍ ഇത് കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഇത് വലയില്‍ കുടുങ്ങിയത്. ഭക്ഷണം നല്‍കിയെങ്കിലും അസുഖം മൂലം കടുവ കഴിക്കാന്‍ കൂട്ടാക്കിയിട്ടില്ല. വെറ്റിനറി ഡോക്ടറെത്തി ഇതിന് ചികിത്സ നല്‍കി വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...