Wednesday, May 14, 2025 9:06 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പ്രോജക്ട് അസിസ്റ്റന്റിനെ നിയമനം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 12. വിശദവിവരങ്ങള്‍ http://panchayat.lsgkerala.gov.in/vallicodepanchayat എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

കുടിശിക കാലാവധി നീട്ടി
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി ഒക്‌ടോബര്‍ 31 വരെ നീട്ടിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

എഞ്ചിനീയറിംഗ് /മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനം: ഹെല്‍പ് ഡെസ്‌ക് ജാലകം ഓഗസ്റ്റ് 6 മുതല്‍ പ്രവര്‍ത്തിക്കും
ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ്/മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശന നടപടികളുടെ (കീം 2021 ) ഓപ്ഷന്‍ ഹെല്‍പ് ഡെസ്‌ക്കായി (ജാലകം 2021) ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിനെയും എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകരുടെ സൗകര്യം പരിഗണിച്ച് വിദ്യാര്‍ഥികള്‍ക്കായി കോളേജിന്റെ സഹായത്തോടെ താഴെപ്പറയുന്ന സ്ഥലങ്ങളിലും ഓണ്‍ ലൈനായും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

1. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ. 2. വൈ.എം.സി.എ. തിരുവല്ല. 3. അനുഫുട്ട് വെയര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മല്ലപ്പള്ളി എഞ്ചിനീയറിംഗ് /മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഓപ്ഷന്‍ രജിസ്ട്രേഷന്‍ സൗകര്യങ്ങളും പൂര്‍ണമായും സൗജന്യമായി ഹെല്‍പ് ഡെസ്‌ക്കുകളില്‍ ലഭ്യമാണ്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ 9447778145, 8547005034, 9447402630, 0469-2677890 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടോ അറിയാം. ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക് നമ്പര്‍ : 9447699719, 9447402630.

കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോളേജില്‍ ലഭ്യമായ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റിലേക്കും കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) എന്നീ ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റിലേക്കും മാനേജ്മെന്റ് സീറ്റിലേക്കും ഓപ്ഷന്‍ നല്‍കാം. മെറിറ്റ് സീറ്റിലേക്കും മാനേജ്മെന്റ് സീറ്റിലേക്കും അലോട്ട്മെന്റ് നടത്തുന്നത് എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ ആണ്.

ഓരോ ബ്രാഞ്ചിലേയും ഫീസും ചുവടെ ചേര്‍ക്കുന്നു. ഒരു വര്‍ഷത്തെ മെറിറ്റ് സീറ്റ് ഫീസ് 35000 രൂപ ഒരു വര്‍ഷത്തെ മാനേജ്മെന്റ് സീറ്റ് ഫീസ് 65000 രൂപ. ഓരോ ബ്രാഞ്ചുകളും ലഭ്യമായ സീറ്റുകളുടെ എണ്ണവും ചുവടെ: ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (ഇസിഇ) മെറിറ്റ് സീറ്റ് 57. കമ്പ്യൂട്ടര്‍സയന്‍സ് (സിഎസ്ഇ) മെറിറ്റ് സീറ്റ് 30, മാനേജ്മെന്റ് സീറ്റ് 27. കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി (സിവൈ) മെറിറ്റ് സീറ്റ് 30, മാനേജ്മെന്റ് സീറ്റ് 27. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് (ഇഇഇ) മെറിറ്റ് സീറ്റ് 57. മാനേജ്‌മെന്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് വാര്‍ഷിക ഫീസായ 65000 രൂപ (35000+30000) രണ്ടു തവണകളിലായി അടയ്ക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊറ്റനാട് പഞ്ചായത്തില്‍ ഉപാധിരഹിത പട്ടയം നല്‍കണം : സി.പി.ഐ

0
വൃന്ദാവനം: വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് സി.പി.ഐ...

തൃശ്ശൂരിൽ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശൂർ: കേരളം ദുരിതത്തിലായപ്പോഴെല്ലാം കേരളം നശിക്കട്ടെ എന്ന മാനസിക അവസ്ഥയിലായിരുന്നു ബിജെപി...

പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം...

0
തിരുവല്ല: ഇന്നലെ രാത്രി പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച...

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം ; മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന്...