21.2 C
Pathanāmthitta
Monday, January 17, 2022 8:46 am
- Advertisment -

സര്‍ക്കാര്‍ അറിയിപ്പുകള്‍

ബേക്കറി ആന്റ് കണ്‍ഫെക്ഷനറി നിര്‍മ്മാണത്തില്‍ മാനേജ്മെന്റ് പരിശീലനം
ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേര്‍ന്ന് ബേക്കറി ആന്റ് കണ്‍ഫെക്ഷനറി ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 20 ദിവസത്തെ ടെക്‌നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

വൈവിധ്യമാര്‍ന്ന ബേക്കറി, കണ്‍ഫെക്ഷനറി ഉല്‍പ്പന്നങ്ങളുടെ തിരഞ്ഞെടുക്കല്‍, സംഭരണം, നിര്‍മ്മാണം, പ്രായോഗിക പരിശീലനം, ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ച സാങ്കേതിക പരിശീലനം, ഉല്‍പ്പാദനത്തിന്റെ വിവിധ വശങ്ങള്‍, അക്കൗണ്ടിംങ്ങ്, ഗുണനിലവാരം, സംരംഭകത്വം, വിപണനം എന്നിവയില്‍ വിദഗ്ധരുടെ ക്ലാസും, പത്ത് ദിവസത്തെ പ്രായോഗിക പരിശീലനവും നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്കായിരിക്കും പരിശീലനം. യോഗ്യത പത്താം ക്ലാസ് പഠിച്ചിരിക്കണം. കൂടാതെ ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ താല്പര്യവും പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രായം 18 നും 45 നും മദ്ധ്യേ. രജിസ്ട്രേഷനും വിശദാംശങ്ങള്‍ക്കും താഴെ പറയുന്ന നമ്പരില്‍ ഒക്ടോബര്‍ 30 നകം ബന്ധപ്പെടണം. അഭിമുഖത്തിലൂടെയായിരിക്കും പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. അടൂര്‍ താലൂക്ക് – 9846996421, തിരുവല്ല – 9496427094, പത്തനംതിട്ട – 8848203103, കോഴഞ്ചേരി – 9495001855.

തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. അഭിമുഖ തീയതി അപേക്ഷകരെ അറിയിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍ : 0468-2382223.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-1, യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നും ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 21 ന് അഞ്ചിന് മുന്‍പായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473-4228498.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ-ഷ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ നാഷണല്‍ ഡേറ്റാബേസ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇ-ഷ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ നടത്തുന്നു. ജില്ലയിലെ നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇല്ലാത്തതുമായ 16-നും 59-നും ഇടയില്‍ പ്രായമുള്ള എല്ലാ തൊഴിലാളികളും ഏറ്റവും അടുത്തുള്ള അക്ഷയ /സി.എസ്.സി വഴി ആധാര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സൗജന്യം. തൊഴിലാളികള്‍ ഇഎസ്ഐ /ഇപിഎഫ് പരിരക്ഷയുള്ളവരോ ഇന്‍കം ടാക്സ് അടയ്ക്കുന്നവരോ ആകാന്‍ പാടില്ലായെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ലൈഫ് ഗാര്‍ഡ് നിയമനം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുള്ളതും കായികക്ഷമതയും നീന്തല്‍വൈദഗ്ദ്ധ്യം ഉള്ളവരും വടശ്ശേരിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 18 ന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735-25202

കിഴങ്ങു വിളകള്‍, ശാസ്ത്രീയ കൃഷിയും മൂല്യ വര്‍ധനയും ; പരിശീലനവും പ്രദര്‍ശനവും 16 ന്
കിഴങ്ങു വിളകള്‍, ശാസ്ത്രീയ കൃഷിയും മൂല്യ വര്‍ധനയും എന്ന വിഷയത്തെ ആസ്പദമാക്കി ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ (എസ്.എന്‍.ഡി.പി ഹാള്‍,) ഒക്ടോബര്‍ 16 ന് (ശനി) രാവിലെ 9.30 ന് പരിശീലനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനവും പ്രകാശനവും നിര്‍വഹിക്കുന്ന ചടങ്ങില്‍ സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.എം.എന്‍.ഷീല, മുന്‍ എംഎല്‍എയും ഒരുമ രക്ഷാധികാരിയുമായ കെ.സി രാജഗോപാലന്‍, മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, സി.ടി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ് ക്രോപ് പ്രൊഡക്ഷന്‍ ഡോ.ജി.ബൈജു, സി.ടി.സി.ആര്‍.ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ.ഡി ജഗന്നാഥന്‍, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.എസ്.ഷാനവാസ്, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലാ ചെറിയാന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനീതാ അനില്‍, വാര്‍ഡ് മെമ്പര്‍ വി.വിനോദ് തുടങ്ങിയവര്‍ പങ്കെടുക്കും.

പുതിയ കിഴങ്ങു വിള ഇനങ്ങളുടെ വിതരണ ഉദ്ഘാടനം, മരച്ചീനി വള മിശ്രിതത്തിന്റെ വിതരണ ഉദ്ഘാടനം, കിഴങ്ങു വിള മൈക്രോ ഫുഡുകളുടെ വിതരണ ഉദ്ഘാടനം എന്നിവയാണ് നടക്കുക. രാവിലെ 11 ന് ആരംഭിക്കുന്ന ടെക്‌നിക്കല്‍ സെഷന്‍ ഡോ.ജി.ബൈജു, ഡോ.ഡി.ജഗന്നാഥന്‍, ഡോ.എസ്.ഷാനവാസ് തുടങ്ങിയവര്‍ നയിക്കും. കിഴങ്ങു വിള – ശാസ്ത്രീയ കൃഷി, കിഴങ്ങു വിള – മൂല്യ വര്‍ധന സാധ്യതകള്‍, കിഴങ്ങു വിള – സംരംഭക സാധ്യതകള്‍ എന്നിവയാണ് ടെക്‌നിക്കല്‍ സെഷനിലെ വിഷയങ്ങള്‍. കര്‍ഷക ശാസ്ത്രജ്ഞ സംവാദം 2.30 മുതല്‍ 3.30 വരെ സംഘടിപ്പിക്കും. കിഴങ്ങുവിള ഇനങ്ങളുടെയും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനം രാവിലെ 10 മുതല്‍ 3.30 വരെ ഉണ്ടാകും.

തടി ലേലം 28 ന്
അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര വില്ലേജില്‍ ബ്ലോക്ക് ഏഴില്‍ റീസര്‍വെ 283/13 ല്‍പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന ഒരു പൂവാക പിഴുത് വീണത് പന്തളം തെക്കേക്കര വില്ലേജ് ഓഫീസര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുളളതാണ്. 6 തടി കഷണങ്ങളും വിറകും ഈ മാസം 28 ന് പകല്‍ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പന്തളം തെക്കേക്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടി ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04734 224826.

ആടുവളര്‍ത്തല്‍ പദ്ധതി ; ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2021 – 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ട്നമ്പര്‍ 204/22 ആടുവളര്‍ത്തല്‍ (എസ്.സി.പി) പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധരേഖകളും ഒക്ടോബര്‍ 30 നകം വെറ്ററിനറി ഹോസ്പിറ്റലില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറവും ഓമല്ലൂര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ നിന്നും ലഭിക്കും. അപേക്ഷക പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായിരിക്കണം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും 200 രൂപയുടെ മുദ്രപത്രവും ഹാജരാക്കണം. ഗുണഭോക്തൃ വിഹിതമായ 4000 രൂപയും വെറ്ററിനറി ഹോസ്പിറ്റലില്‍ അടക്കണം.

വൈദ്യുതി സംബന്ധമായ അപകടങ്ങളും അപകടസാധ്യതകളും അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ട സാഹചര്യത്തില്‍, കനത്ത മഴയും കാറ്റും മൂലം വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കോ 9446009409, 9446009451 എന്നീ നമ്പറുകളിലോ അറിയിക്കാം.

ഒരു കാരണവശാലും പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ പൊതുജനങ്ങള്‍ സ്പര്‍ശ്ശിക്കുവാന്‍ പാടുള്ളതല്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതാത് സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേനയും അറിയിക്കാം. കേന്ദ്രകാലാവസ്ഥവകുപ്പും സംസ്ഥാന ദുരന്തനിവാരണഅതോറിറ്റിയും നല്‍കിയ മുന്നറിയിപ്പുകള്‍ അനുസരിച്ചു കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന കനത്തമഴയും കാറ്റുംമൂലം പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്കു സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളുംതകരാറുകളും പരിഹരിക്കുന്നതിന് കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു.

ചെറുകിട തൊഴില്‍ സംരംഭയൂണിറ്റ് ; മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്്എഎഫ്) ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20 വയസിനും 40 വയസിനും ഇടയിലുളളവരും മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്എഫ്ആര്‍) അംഗത്വമുളള രണ്ട് മുതല്‍ അഞ്ച് വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെളളപ്പൊക്കം, ഓഖി മുതലായ പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ കുടുംബങ്ങളില്‍ നിന്നുളളവര്‍ക്കും തീരനൈപുണ്യ കോഴ്സില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മുന്‍ഗണന ലഭിക്കും. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റായും, 20 ശതമാനം ബാങ്ക് ലോണും, 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരുലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐ.ടി കിയോസ്‌ക്, പ്രൊവഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കംപ്യൂട്ടര്‍ – ഡി.ടി.പി സെന്റര്‍ മുതലായ യൂണിറ്റുകളാണ് ഈ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷകള്‍ മത്സ്യഭവനുകളില്‍ നിന്നും സാഫിന്റെ നോഡല്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 അഞ്ച് വരെ. ഫോണ്‍ : 9288908487, 9526880456, 7907422550.

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികളുടെ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ജിയോ ടാഗിംഗ് ചെയ്യുന്നതിനും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ പഞ്ചായത്ത് വെബ്സൈറ്റിലും പ്രവര്‍ത്തി സമയങ്ങളില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0469-2650528, 9496042635, ഇ മെയില്‍ [email protected]

വെജിറ്റബിള്‍ സ്റ്റാള്‍ ലേലം 21ന്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വക മാര്‍ക്കറ്റിലെ ഏഴാം നമ്പര്‍ വെജിറ്റബിള്‍ സ്റ്റാളുകള്‍ 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുളള കാലയളവില്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള പരസ്യലേലം ഈ മാസം 21 ന് രാവിലെ 11 ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ആറാം നമ്പര്‍ വെജിറ്റബിള്‍ സ്റ്റാള്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.

സ്ഥലമുടമകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചിട്ടുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്ക് വസ്തു വാങ്ങല്‍ എന്ന പദ്ധതിയുടെ ഭാഗമായി പാറക്കൂട്ടം 16-ാം വാര്‍ഡില്‍ ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മിക്കുന്ന ആവശ്യത്തിലേക്ക് അനുയോജ്യമായ 10 സെന്റ് സ്ഥലം വിലയ്ക്കോ സൗജന്യമായോ നല്‍കുന്നതിന് താത്പര്യമുള്ള സ്ഥലമുടമകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21. വിശദ വിവരങ്ങള്‍ക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ, www.tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ അറിയാമെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734-288621

അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക നിയമനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് /ഇന്റര്‍വ്യൂവിനായി ഈ മാസം 20 ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ ഹാജരാകണം. അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്): യോഗ്യത:- ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തരബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). വിശദവിവരങ്ങള്‍ക്ക് www.cea.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04734-231995.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular