സിപിഎം പ്രാദേശിക നേതാവിനെ കാണാതായ സംഭവം ; ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തോട്ടപ്പള്ളിയിൽ സിപിഎം പ്രാദേശിക നേതാവിനെ കാണാതായ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൂത്തോപ്പ് ബ്രാ‍ഞ്ച് സെക്രട്ടറി മുരളി മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നൽകി.

അമ്പലപ്പുഴ പോലീസിനെ തിരെയാണ് ബ്രാ‍ഞ്ച് സെക്രട്ടറി മുരളി തോട്ടപ്പള്ളിയുടെ പരാതി.കഴിഞ്ഞ ദിവസമാണ് സജീവന്‍റെ തിരോധത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായി മുരളിയെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എസ്ഐ സംഘവും അതിക്രൂരമായി മർദ്ദിച്ചെന്ന് മുരളി പറയുന്നു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ മുരളി ഡിപിജിക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. എന്നാൽ മർദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹതിമാണെന്ന് അമ്പലപ്പുഴ പോലീസ് പറഞ്ഞു. സെപ്റ്റംബർ 29 നാണ് മത്സ്യതൊഴിലാളിയായ സിപിഎം പ്രവർത്തകൻ സജീവനെ കാണാതാവുന്നത്.

സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് ബ്രാഞ്ച് സമ്മേളനത്തിന് മുന്നോടിയായി ഒരു വിഭാഗം സജീവനെ തട്ടിക്കൊണ്ട് പോയതാണെന്ന ആക്ഷേപം ശക്തമാണ്. സജീവന്‍റെ തിരോധാനത്തിൽ ശക്തമായി അന്വേഷണം നടക്കുന്നുണ്ടെന്നാണ് അമ്പലപ്പുഴ പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...