മിനിമം വേതനം നിശ്ചയിക്കല്‍; തെളിവെടുപ്പ് യോഗം 22 ന്
സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മ വിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലാബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ എന്നീ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിന് ഒരു തെളിവെടുപ്പുയോഗം ഈ മാസം 22 ന് രാവിലെ 11.00 ന് കോട്ടയം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെളിവെടുപ്പ് യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
സിബിടി പരീക്ഷയ്ക്ക് ഫീസ് ഓണ്‍ലൈനായി അടയ്ക്കാം
വിവിധ ഗവണ്‍മെന്റ്/പ്രൈവറ്റ് ഐടിഐകളില്‍ 2018-20, 2019-20, 2019-21 ബാച്ചുകളില്‍ അഡ്മിഷന്‍ നേടിയതും ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റിന്റെ ഭാഗമായി 2020 നവംബര്‍-ഡിസംബര്‍, 2021 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റില്‍(സിബിടി) പങ്കെടുക്കാന്‍ പറ്റാത്തവരും ഫീസ് അടയ്ക്കാന്‍ കഴിയാത്തതുമായ ട്രെയിനികള്‍ക്ക്, 2021 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന സിബിടി പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. .https://nimionlineadmission.in/dgt/#examfee എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ആയി ട്രെയിനികള്‍ക്ക് ഫീസ് അടയ്ക്കാം. ജൂലൈ 14 (ബുധന്‍)അര്‍ദ്ധരാത്രി വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഐടിഐകളുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2258710.
2021-22 വര്‍ഷത്തെ വിവിധ ധന സഹായ പദ്ധതികളുടെ അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ നീതിവകുപ്പ് പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍കെയര്‍ പ്രോഗ്രാമുകളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ധന സഹായ പദ്ധതികളുടെ വിവരങ്ങള്‍ ചുവടെ:
1)മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, ദീര്‍ഘകാലമായിജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് 15,000രൂപ വീതം സ്വയംതൊഴില്‍ ധനസഹായമായി അനുവദിക്കുന്നു. 2) അതിക്രമത്തിനിരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്ക് പറ്റിയവര്‍ക്കും സ്വയംതൊഴില്‍ ധന സഹായമായി 20,000രൂപ വീതം അനുവദിക്കുന്ന ജീവനം പദ്ധതി. 3) അതിക്രമത്തിനിരയായി കിടപ്പിലാകുകയോ, ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം. 4)രണ്ടുവര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായമായി 30,000 രൂപ വീതം അനുവദിക്കും. വിവാഹം നടന്ന് ആറു മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0468- 2325242, 8281999036. ഇ മെയില്‍ [email protected]. അപേക്ഷാ ഫോം നേരിട്ട് ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ Social defence.എന്ന ലിങ്കും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10.
കാര്‍ബണ്‍ രഹിത കൃഷിയിടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കാര്‍ബണ്‍ രഹിത കൃഷിയിടം (പി.എം. കെയുഎസ്‌യുഎം) പദ്ധതിയില്‍ കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്നതിന് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി അനുകൂല്യം ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഉല്‍പ്പാദിപ്പിക്കുന്ന സൗരവൈദ്യുതി കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ വൈദ്യുതി ബില്‍ പൂര്‍ണമായും ഒഴിവാകും. സോളാറിലൂടെ അധികം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്. ഇ.ബിക്ക് നല്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കും. 1 മുതല്‍ 7.5 എച്ച്.പി. വരെ ശേഷിയുള്ള കാര്‍ഷിക കണക്ഷനില്‍ ഉള്‍പ്പെട്ട പമ്പുകള്‍ക്കാണ് അനൂകുല്യം ലഭിക്കുന്നത്. ഇതിനായി അനെര്‍ട്ടിന്റെ https://docs.google.com/forms/d/e/1FAIpQLSdgiCU1sljagPKbh5PBjzNb4w76sUpjAfAxuf_xuHQslNks1w/formResponse എന്ന ലിങ്കില്‍ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന 1800 425 1803 ടോള്‍ ഫ്രീ നമ്പറിലും അനെര്‍ട്ട് ജില്ലാ ഓഫീസുകളുമായും (9188119403) പ്രദേശത്തെ കൃഷി ഓഫീസുകളുമായും ബന്ധപ്പെടാം. അനെര്‍ട്ടും, കെ.എസ്.ബി യും കൃഷി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ (എ/സി) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് ഒന്നു വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 8281999053, 0468 2329053.
വനിതാ ശിശു വകുപ്പില്‍ എഡ്യൂക്കേറ്റര്‍ നിയമനം
വനിതാ ശിശു വകുപ്പ് കീഴില്‍ പ്രവര്‍ത്തിക്കുന്ന വയലത്തല ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലേക്ക് 10,000 രൂപ ഹോണറേറിയം ഇനത്തില്‍ എഡ്യൂക്കേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ബി.എഡും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ പത്തനംതിട്ട നിവാസികളായിരിക്കണം. കുട്ടികളുടെ സൗകര്യപ്രദമായ സമയം അനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28. അപേക്ഷകള്‍ നേരിട്ടോ, [email protected] എന്ന ഇമെയിലോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വയലത്തല, ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ് എന്ന വിലാസത്തിലോ 9744440937 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.