ശബരിമല തീര്‍ഥാടനം : ദേവസ്വം മന്ത്രിയുടെ യോഗം പമ്പയില്‍
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 10 ന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
എം.സി റോഡില്‍ അടൂരില്‍ നവംബര്‍ 1 മുതല്‍ ഗതാഗത ക്രമീകരണം
എം.സി റോഡില്‍ അടൂര്‍ ടൗണ്‍ പാലത്തിന്റെ നിര്‍മ്മാണത്തോടനുബന്ധമായുളള കലുങ്ക് നിര്‍മ്മാണത്തിന് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്ക് ഭാഗത്തുളള വണ്‍വേയുടെ ഭാഗവും (വളവ് ഭാഗത്ത്) അടൂര്‍ തിരുഹൃദയ കത്തോലിക്ക പള്ളിയുടെ മുന്‍ഭാഗവും ചേര്‍ന്ന് വരുന്ന റോഡ് കുറുകെ മുറിക്കുന്നതിനാല്‍ നവംബര്‍ ഒന്നു മുതല്‍ ഇതുവഴിയുളള വാഹനഗതാഗതം ക്രമീകരിച്ചു. ഇതുവഴിയുള്ള വണ്‍വേ ക്രമീകരണം നിയന്ത്രിക്കാനും അടൂര്‍ സെന്‍ട്രലിന് കിഴക്കു ഭാഗത്ത് നിന്ന് (പത്തനംതിട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ ) വരുന്ന വാഹനങ്ങള്‍ ഗാന്ധി സ്മൃതി മൈതാനത്തിന് വടക്കുഭാഗത്ത് കൂടി പോകുന്നതിനും, അടൂര്‍ സെന്‍ട്രലിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയില്‍ പ്രവേശിക്കാതെ ഗാന്ധി സ്മൃതി മൈതാനത്തിന് മുന്‍വശത്തുകൂടിയും കടന്നുപോകണമെന്ന് അടൂര്‍ നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
എസ്റ്റേറ്റ് കമ്മിറ്റി യോഗം നവംബര്‍ രണ്ടിന്
പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ എസ്റ്റേറ്റ് കമ്മിറ്റി യോഗം നവംബര്‍ രണ്ടിന് രാവിലെ 11 ന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ് പി തോമസിന്റെ ചേംബറില്‍ ചേരുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. 1. ഇലക്ട്രോണിക്സ് മെക്കാനിക്:- യോഗ്യത: ഡിപ്ലോമ-ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ /ഐടിഐ – ഇലക്ട്രോണിക് മെക്കാനിക് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
2.ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം:- യോഗ്യത: ഡിപ്ലോമ-ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ /ഐടിഐ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. 3. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് യോഗ്യത:- ഡിപ്ലോമ /ഡിഗ്രിക കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍. നിശ്ചിത യോഗ്യതയും പ്രവര്‍ത്തി പരിചയവും നവംബര്‍ ഒന്നിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍ : 0468 – 2258710, വെബ്സൈറ്റ്: www.itichenneerkara.kerala.gov.in
ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 26 ന്
പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 26 ന് നടക്കും. പരാതികള്‍ നവംബര്‍ 12 ന് മുമ്പ് പോലീസ് ആസ്ഥാനത്ത് spctalks.pol@ kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 9497900243.
എസ്പിസി ടോക്സ് വിത്ത് കോപ്സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
പ്രോജക്ട് അസിസ്റ്റന്റ് താല്‍കാലിക ഒഴിവ്
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും സഹിതം നവംബര്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ, www.tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ അറിയാം. ഫോണ്‍ : 0473 – 4288621
ലാപ്സായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള (രജിസ്ട്രേഷന്‍ ഐഡിന്റിറി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 8/18 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ യഥാസമയം രജിസ്ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും എംപ്ലോയ്മെന്റ് എകസ്ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതെയിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍ക്കും ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എകസ്ചേഞ്ച്് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്തു /രാജിവച്ചവര്‍ക്കും ഈ കാലയളവില്‍ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവരുടെ അസല്‍ രജിസ്ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന് 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2021 നവംബര്‍ 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം അടുര്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ലാപ്സായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ www.eemployment.kerala.gov.in എന്ന വെബ്സെറ്റ് മുഖേന ഓണ്‍ലൈനായയും പുതുക്കാം. ഇത് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയാണ് പുതുക്കേണ്ടത്. ഫോണ്‍ : 0473 – 4224810
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിന് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും സഹിതം നവംബര്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ, www.tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ അറിയാമെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 4288621.
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് – പങ്കാളികളാകാന്‍ അവസരം
വിനോദ സഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് എന്ന പരിപാടി നടത്തുന്നു. 2021 ഡിസംബറില്‍ ബേപ്പൂരില്‍ നടത്തുന്ന വാട്ടര്‍ഫെസ്റ്റില്‍ വിവിധ ജല കായിക വിനോദങ്ങളും മത്സരങ്ങളും ഭക്ഷ്യമേളയും കരകൗശല വിപണന മേളയും നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.
വാട്ടര്‍ ഫെസ്റ്റ് മത്സരങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുളള സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലഭ്യമാകുന്ന അപേക്ഷകള്‍ പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തി മാനദണ്ഡങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അപേക്ഷാഫോം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ htttps://kozhikode.nic.in എന്ന വെബ് സൈറ്റില്‍ Events ല്‍ waterspotseventregistrationform ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ [email protected] മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി നവംബര്‍ 15.