സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്വിഇപി)പദ്ധതിയിലേക്കായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) എന്നിവരെ തിരഞ്ഞെടുക്കുന്നതിന് ക്ഷണിച്ച അപേക്ഷയില്‍ മതിയായ അപേക്ഷകളുടെ അഭാവത്തില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഹോണറേറിയം പൂര്‍ണ്ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. പൂരിപ്പിച്ച അപേക്ഷയും, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍ നവംബര്‍ 9 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 04682221807, 7025355299, 9645323437 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.
ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ – നഴ്സറി പരിപാലന പരിശീലനം 8 മുതല്‍
പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ നവംബര്‍ 8 മുതല്‍ 11 വരെ രാവിലെ 10 മുതല്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ – നഴ്സറി പരിപാലനം എന്ന വിഷയത്തില്‍ തൊഴിലധിഷ്ഠിത പരിശീലനം നടത്തും. ശാസ്ത്രീയ രീതിയല്‍ മുട്ടക്കോഴി നഴ്സറി പരിപാലനത്തിനായി ഇന്‍ക്യുബേഷന്‍, ബ്രൂഡിങ്ങ്, പ്രതിരോധ കുത്തിവയ്പ്പുകള്‍, വിവിധ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കൂടാതെ പദ്ധതി തയ്യാറാക്കാല്‍, മാലിന്യ നിര്‍മ്മാര്‍ജനം എന്നീ വിഷയങ്ങളിലും വിദഗ്ധര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. രജിസ്ട്രേഷന്‍ ഫീസ് 500 രുപ. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിനകം സീനിയര്‍ സയന്റിസ്റ്റ് ആന്റ് ഹെഡ്, ഐസിഎആര്‍ – കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ്, കോളഭാഗം പി.ഒ, തടിയൂര്‍, തിരുവല്ല – 689545 എന്ന വിലാസത്തിലോ 8078572094 എന്ന ഫോണ്‍ നമ്പരിലോ പേര് രജിസ്റ്റര്‍ ചെയ്യണം.
ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2021-22 അധ്യയന വര്‍ഷം ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം /തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്‍പതിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടക്കുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0473 – 5266671.
സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാം
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള പ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം(വനിത), കായികം(പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതാത് മേഖലയില്‍ വിദഗ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കുന്നു. കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് /യുവാ ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി നവംബര്‍ 20. പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ടറേറ്റിനു സമീപം, പത്തനംതിട്ട – 689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അപേക്ഷഫോറവും മാര്‍ഗനിര്‍ദ്ദേശങ്ങളും ജില്ലായുവജന കേന്ദ്രത്തിലും, www.ksywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍ : 0468 – 2231938, 9446100081, 9847987414.