അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയറുടെ ഒഴിവ്
കേരളാ പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25,000 രൂപയാണ് പ്രതിമാസ പ്രതിഫലം. പത്തനംതിട്ട ജില്ലയിലുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്. അപേക്ഷകള്‍ നവംബര്‍ 10ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ്.എന്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kphccltd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471 – 2302201.
പുനര്‍ലേലം
കേരള പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അടൂര്‍ അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അധീനതയിലുള്ളതും കാലഹരണപ്പെട്ടിട്ടുള്ളതും ആര്‍സി ബുക്ക് നഷ്ടപ്പെട്ടതുമായ (കെആര്‍ക്യു 254, അംബാസര്‍ കാര്‍ ) ഡിപ്പാര്‍ട്ട്‌മെന്റല്‍ വാഹനം ഇപ്പോഴത്തെ അവസ്ഥയിലും സ്ഥിതിയിലും നവംബര്‍ ഒന്‍പതിന് രാവിലെ 11.30 ന് അടൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ വച്ച് പരസ്യമായി ലേലം ചെയ്തു വില്‍പ്പന നടത്തും.
കെ – ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മേയ് മാസത്തില്‍ നടന്ന കെ – ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ അഞ്ചുമുതല്‍ 12 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വച്ച് നടക്കും. തീയതി, സമയം, കാറ്റഗറി, രജിസ്റ്റര്‍ നമ്പര്‍ എന്ന ക്രമത്തില്‍:
അഞ്ചിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 1 – 517145-517376, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 1- 517381-517545. എട്ടിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 1- 517546-517606, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 1 -517608-517669.
ഒന്‍പതിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 2 -613901-614169. ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 2 -614170-614380. 10ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 3-727413-727700, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 3 -727720-727815. 11ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 3 -727817-727980, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 3 -727996-728186. 12ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 4 – 808664-808731, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 4 -808733-808768.
മേയ് 2021 നോട്ടിഫിക്കേഷന്‍ പ്രകാരമുളള യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെരിഫിക്കേഷന് പങ്കെടുക്കണം. പരീക്ഷാഫീസില്‍ ഇളവുണ്ടായിരുന്ന വിഭാഗക്കാര്‍ ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ ലഭിച്ചതിനു ശേഷവും, അവസാനവര്‍ഷ ബിഎഡ് /ടിടിസി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും വെരിഫിക്കേഷന് ഹാജരായാല്‍ മതിയാകും. പരീക്ഷാര്‍ഥികള്‍ സമയനിഷ്ഠ കൃത്യമായും പാലിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
സ്‌കോളര്‍ഷിപ്പ്
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മേല്‍ പറഞ്ഞ തൊഴിലില്‍ ഏര്‍പ്പെടുന്നു എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട തൊഴില്‍ ഉടമയില്‍ നിന്നും/ സ്ഥാപന മേധാവിയില്‍ നിന്നുമുള്ള സാക്ഷ്യപത്രം സഹിതം അപേക്ഷ നവംബര്‍ 15ന് അകം ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 – 2322712.
സ്റ്റാഫ് നഴ്സ് ഒഴിവ്
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ താത്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്. യോഗ്യത ജി.എന്‍.എം /ബി.എസ്.സി നഴ്സിംഗ് ഡിഗ്രി, കെ.എന്‍.സി രജിസ്ട്രേഷന്‍. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന. 0468 – 2350229.
ടിപ്പര്‍ ലോറികളുടെ ഗതാഗതം നിശ്ചിത സമയത്തേക്ക് നിരോധിച്ച് ഉത്തരവ്
സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പര്‍ മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 3 മുതല്‍ 4.30 വരെയും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി.
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2(എസ്ആര്‍ ഫോര്‍ എസ്‌സി /എസ്ടി)(കാറ്റഗറി നമ്പര്‍.115/2020) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പ്രോജക്ട് അസിസ്റ്റന്റ് ജോലി ഒഴിവ്
തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി 4 പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. പട്ടികജാതി,പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ്. മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. അഭിമുഖ തീയതി അപേക്ഷകരെ പിന്നീട് അറിയിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഒന്‍പത്.