പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ച കേസ് ; പ്രാഥമിക വൈദ്യ പരിശോധനയില്‍ പീഡനം നടന്നിട്ടില്ല – പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുട്ടാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക വൈദ്യ പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്. വിശദമായ പരിശോധനയ്ക്ക് ഇന്ന് പെണ്‍കുട്ടിയെ വിധേയയാക്കും. കുട്ടനാട് മുട്ടാറില്‍ സ്കൂള്‍ തുറന്ന ദിവസം ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് രാമങ്കരി പോലീസിന് പരാതി ലഭിച്ചത്.

വിജനമായ ഉള്‍വഴിയില്‍ വച്ച്‌ പിടിച്ചുകൊണ്ട് പോയി തൊട്ടടുത്ത ശ്മശാനത്തില്‍ എത്തിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.

ജില്ലാ പോലീസ് മേധാവി ജി ജയദേവന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ പരാതിയില്‍ പറയുന്ന സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തില്‍ പ്രദേശ വാസികളുടെയും സ്കൂള്‍ അധികൃതരുടെയും മൊഴിയെടുത്തു. സംഭവത്തിനു ശേഷം ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞ‌ു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...