23.6 C
Pathanāmthitta
Monday, December 6, 2021 9:13 pm
Advertismentspot_img

സര്‍ക്കാര്‍ അറിയിപ്പുകള്‍

ദര്‍ഘാസ്
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് തെരുവ് വിളക്ക് പരിപാലനം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2021 – 22 വര്‍ഷത്തേയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പോസ്റ്റ് ഒന്ന് നിരക്കില്‍ എല്‍ഇഡി ബള്‍ബുകളുടെ അറ്റകുറ്റപ്പണിയും പുനസ്ഥാപിക്കലും നടത്താന്‍ തയാറുള്ള കേരളാ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അംഗീകൃത ലൈസന്‍സോ അംഗീകൃത ഇലക്ടിക്കല്‍ ലൈസന്‍സോ ഉള്ള കരാറുകാരില്‍ നിന്നും ദര്‍ഘാസുകള്‍ ഈ മാസം 18 വരെ സ്വീകരിക്കുമെന്ന് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0469 – 2650528.

വാഹന ലേലം
പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ് ഓഫീസുകളിലെ കണ്ടം ചെയ്ത അഞ്ച് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഈ മാസം 10ന് രാവിലെ 11ന് പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസിന്റെ സമീപത്തുള്ള ആനന്ദഭവന്‍ ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണം. ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും, ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കുകൊളളാന്‍ ആഗ്രഹിക്കുന്നവര്‍ 5000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 – 2222873.

വിദ്യാഭ്യാസ അവാര്‍ഡ്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2020 – 2021 അധ്യയനവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. 2020-2021 അധ്യയന വര്‍ഷത്തില്‍ അവസാന വര്‍ഷ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കേരളത്തിന് അകത്തുളള സര്‍ക്കാര്‍ /എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസായിട്ടുളള ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി, ടിടിസി, ഐടിഐ, പോളിടെക്‌നിക്, ജനറല്‍ നേഴ്‌സിംഗ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ (യോഗ്യത : ആര്‍ട്‌സ് 60 ശതമാനം, കോമേഴ്‌സ് 70 ശതമാനം, സയന്‍സ് 80 ശതമാനത്തിന് മുകളില്‍), വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ക്ഷേമനിധി ബോര്‍ഡില്‍ 60 വയസിനു മുന്‍പ് മരണപ്പെട്ട അംഗങ്ങളുടെ മരണാനന്തര അധിവര്‍ഷാനുകൂല്യത്തിന് 2012 മുതല്‍ 2019 വരെ അപേക്ഷ നല്‍കിയ അനന്തരാവകാശികള്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള 60 വയസില്‍ താഴെയുളള എല്ലാ ക്ഷേമനിധി അംഗങ്ങളും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഇ – ശ്രം പോര്‍ട്ടലില്‍ ഡിസംബര്‍ 31 നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുളള അക്ഷയ /സിഎസ്സി /വിവിധ ക്ഷേമബോര്‍ഡുകളുടേയും, തൊഴില്‍ വകുപ്പിന്റേയും ഇ – ശ്രം ക്യാമ്പുകള്‍ വഴി രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍ : 0468-2327415.

സ്‌കൂളുകളില്‍ ശുചിത്വ ഓഡിറ്റിന് നഗരസഭാ ചെയര്‍മാന്റെ നിര്‍ദേശം
സ്‌കൂള്‍ പിടിഎയുടെയും, സ്‌കൂള്‍ അധികാരികളുടെയും നേതൃത്വത്തില്‍ ശുചിത്വ ഓഡിറ്റ് നടത്തണമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ നിര്‍ദേശിച്ചു. നവംബര്‍ എട്ടു മുതല്‍ 12 വരെയുള്ള തീയതികളിലാണ് ജില്ലാ ആസ്ഥാനത്തെ നഗരസഭാ അതിര്‍ത്തിക്കുള്ളിലുള്ള സ്‌കൂളുകളില്‍ ശുചിത്വ ഓഡിറ്റ് നടത്തേണ്ടത്. ആവശ്യമായ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്‌കൂള്‍ അധികാരികള്‍ക്ക് നല്‍കും. സ്‌കൂളുകളുടെ ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ശുചിമുറികളില്‍ ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് ശുചിത്വ ഓഡിറ്റ് നടത്തുന്നത്. നവംബര്‍ 15 മുതല്‍ നഗരസഭയുടെ ആരോഗ്യവിഭാഗം സ്‌കൂളുകളുടെ ശുചിമുറികള്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട നഗരസഭ സെക്രട്ടറി അറിയിച്ചു.

ചുമട്ടു തൊഴിലാളികള്‍ക്ക് ഇ – ശ്രം രജിസ്‌ട്രേഷന്‍ ക്യാംപ്
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ഡേറ്റാബേസ് തയാറാക്കുന്നതിന്റെ ഭാഗമായി ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കീഴിലെ മുഴുവന്‍ തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണം. ഇതിനായി കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ കാര്യാലയത്തിലും, തിരുവല്ല, പറക്കോട് ഉപകാര്യാലയങ്ങളിലുമായി നവംബര്‍ 8,9,10 തീയതികളിലായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. തൊഴിലാളികള്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ലിങ്ക്ഡ് മൊബൈല്‍ എന്നിവ കൊണ്ടുവരണം. ഫോണ്‍ : 0468 – 2325346.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular