Sunday, July 6, 2025 4:43 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഭിന്ന ശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 9.30 ലക്ഷം രൂപ. അവസാന തീയതി ഈ മാസം 25. വിശദവിവരങ്ങള്‍ക്ക് www.lsg.kerala.gov.in/tenders, വിന്‍ഡോ നമ്പര്‍ ബി 156841/2021.

ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസസ് റീപ്രോസസിങ് മാനേജ്മെന്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി മെഡിക്കല്‍ ഡിവൈസസ് റീപ്രോസസിങ് ക്വാളിറ്റി മാനേജ്മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രിയോ/ ഡിപ്ലോമയോ ഉള്ളവര്‍ക്കും സി.എസ്.എസ്.ഡി ടെക്‌നിഷ്യന്‍സിനും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക് 8301915397 /9447049125 എന്ന നമ്പരിലോ www.srccc.in എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കുക

ഇ – ശ്രം രജിസ്ട്രേഷന്‍
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 60 വയസ് തികഞ്ഞവര്‍ ഒഴികെയുളള എല്ലാ തൊഴിലാളികളും ഡിസംബര്‍ 31 ന് മുന്‍പ് ഇ – ശ്രം പോര്‍ട്ടലില്‍ (www.eshram.gov.in) രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ ലിങ്കിഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുളള അക്ഷയ /സിഎസ്‌സി /ഇ – ശ്രം ക്യാമ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ ക്ഷേമനിധി ഓഫീസില്‍ എത്തിയും രജിസ്റ്റര്‍ ചെയ്യാമെന്ന് മോട്ടോര്‍ തൊഴിലാളി പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

എം.ബി.എ സ്പോട്ട് അഡ്മിഷന്‍
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യു.ഐ.എം) അടൂര്‍ സെന്ററില്‍ ഒഴിവുളള എം.ബി.എ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഏതെങ്കിലും വിഷയത്തിലുളള ബിരുദം 50 ശതമാനം മാര്‍ക്കോടുകൂടി പാസായ ജനറല്‍ വിഭാഗത്തിനും 48 ശതമാനം മാര്‍ക്കോടുകൂടി പാസായ ഒ.ബി.സി വിഭാഗത്തിനും പാസ് മാര്‍ക്ക് നേടിയ എസ്.സി/എസ്.ടി വിഭാഗത്തിനും എം.ബി.എ ക്ക് ചേരാം. കെ.എം.എ.ടി, സി.എ.ടി, സി.എം.എ.ടി യോഗ്യതാ പരീക്ഷ പാസാകാത്തവര്‍ക്കും അഡ്മിഷന്‍ ലഭിക്കും. അഡ്മിഷന്‍ ലഭിക്കുന്നതിന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 30 നകം യു.ഐ.എം അടൂര്‍ സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 9400300217, 8590622942.

ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണവും പ്രൊബേഷന്‍ പക്ഷാചരണവും ജില്ലാതല ഉദ്ഘാടനവും
സാമൂഹ്യനീതിവകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി, ലോ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണവും പ്രൊബേഷന്‍ പക്ഷാചരണ പരിപാടികളും നടത്തും. ജില്ലാതല ഉദ്ഘാടനം ഈ മാസം 15 ന് ഉച്ചയ്ക്ക് രണ്ടിന് വെബിനാറിലൂടെ പത്തനംതിട്ട ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ആര്‍ മധുകുമാര്‍ നിര്‍വഹിക്കും.

പ്രൊബേഷന്‍ അഥവാ നല്ല നടപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോടതി, പ്രോസിക്യൂഷന്‍ പോലീസ്, ജയില്‍ എന്നീ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കുള്ള പരിശീലനം, ഐ.ഇ.സി ബോര്‍ഡുകളുടെ പ്രദര്‍ശനം, പ്രൊബേഷന്‍ ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച നേര്‍വഴി പദ്ധതിയുമായി ബന്ധപ്പെട്ട് പാംലെറ്റുകളുടെ വിതരണം, നേര്‍വഴി പദ്ധതിയിലൂടെ കണ്ടെത്തിയ 18 നും 25 നും ഇടയില്‍ പ്രായമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗും ജീവിത നൈപുണ്യ പരിശീലനവും നല്‍കും. കൂടാതെ ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രൊബേഷന്‍ സംവിധാനം സംബന്ധിച്ച് അവബോധ രൂപീകരണ പരിപാടികളും സംഘടിപ്പിക്കും. പക്ഷാചരണ പരിപാടികളുടെ അവസാന ദിവസമായ ഡിസംബര്‍ മൂന്നിന് സമാപന സമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് പ്രൊബേഷന്റെ പ്രാധാന്യം സംബന്ധിച്ച് പരിശീലനവും സംഘടിപ്പിക്കും.

കുളമ്പുരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതി
ദേശീയ കുളമ്പുരോഗ പദ്ധതി പ്രകാരം കേരള മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കന്നുകാലികള്‍ക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി ഈ മാസം 16 ന് അവസാനിക്കും. ജില്ലയിലെ എല്ലാ കന്നുകാലികളേയും ടാഗ് ചെയ്ത് വാക്സിനേഷന്‍ നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ മേഖലയില്‍ നിന്നു നല്‍കുന്ന ഇന്‍ഷ്വറന്‍സ് അടക്കമുള്ള എല്ലാ പദ്ധതികള്‍ക്കും വാക്സിനേഷനും ടാഗിങ്ങും നിര്‍ബന്ധമായതിനാല്‍ ഇതുവരെ വാക്സിനേഷന്‍ ചെയ്തിട്ടില്ലാത്ത ഉരുകളുള്ളവര്‍ അതാതു പഞ്ചായത്തിലെ മൃഗസംരക്ഷണ സ്ഥാപനങ്ങളുമായി 16 നകം ബന്ധപ്പെട്ട് വാക്സിനേഷന്‍ എടുപ്പിക്കേണ്ടതാണെന്ന് ജില്ലാകോര്‍ഡിനേറ്റര്‍ അറിയിച്ചു.

മിനി ജോബ് ഫെയര്‍ നവംബര്‍ 17 ന്
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്ക് 600 ല്‍ പരം വിവിധ ഒഴിവുകളിലേക്കായി ജോബ് ഫെയര്‍ സംഘടിപ്പിക്കും. നവംബര്‍ 17 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പള്ളിമുക്ക്, വടക്കേവിള (കൊല്ലം ജില്ല) യൂനുസ് കോളേജ് ഓഫ് എഞ്ചിനീയിംഗിലാണ് ജോബ് ഫെയര്‍ നടത്തുന്നത്.
ഒഴിവുകള്‍ :
1. സെയില്‍സ് സ്റ്റാഫ്(300 ഒഴിവുകള്‍), 2. കാഷ്യര്‍(80 ഒഴിവുകള്‍), 3. സെക്യൂരിറ്റി (50 ഒഴിവുകള്‍), 3. ബൂച്ചര്‍, ഫിഷ് മോണ്കെര്‍, സ്നാക്ക് മേക്കര്‍, കമ്മീസ്, സ്വീറ്റ് മേക്കര്‍, ബ്രോസ്റ്റ് മേക്കര്‍, ഷവര്‍മ മേക്കര്‍, പാസ്റ്ററി കമ്മി, കോണ്‍ഫെക്ഷനര്‍, ഖുബൂസ് മേക്കര്‍, അറബിക് സ്വീറ്റ് മേക്കര്‍. തണ്ടൂര്‍ /ചൈനീസ് കുക്ക് (70 ഒഴിവുകള്‍), 4. ഹെല്‍പേഴ്സ് /പിക്കേഴ്സ് (50 ഒഴിവുകള്‍), 5. റൈഡ് ഓപ്പറേറ്റര്‍ (60 ഒഴിവുകള്‍). ശമ്പളം കൂടാതെ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. എസ്.എസ്.എല്‍.സി /പ്ലസ് ടു /ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 16 ന് മുമ്പായി http://forms.gle/2kPLTFfDbY4GNsAp7 എന്ന ഗൂഗിള്‍ രജിസ്ട്രേഷന്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത് ജോബ് ഫെയറില്‍ പങ്കെടുക്കണം. ഫോണ്‍ : 9995794641, 8714835683.

ഗസ്റ്റ് ട്രേഡ്‌സ്മാന്‍മാരുടേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ഡമോണ്‍സ്‌ട്രേറ്ററുടേയും, സിവില്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍മാരുടേയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 17 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഡെമോണ്‍സ്‌ട്രേറ്റര്‍ക്ക് ഒന്നാം ക്ലാസോടെയുള്ള ത്രിവത്സര കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് ഡിപ്ലോമയും ട്രേഡ്‌സ്മാന്‍മാര്‍ക്ക് ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ /കെ.ജി.സി.ഇ യും ആണ് യോഗ്യത.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...

കെ.ജി. റെജി ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ ചെയർമാൻ

0
പത്തനംതിട്ട : കെ.ജി. റെജിയെ ജവഹർ ബാൽ മഞ്ചിൻ്റെ പത്തനംതിട്ട ജില്ലയുടെ...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ്

0
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന്...

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി ; അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

0
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്...