Saturday, May 10, 2025 10:07 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കിഴങ്ങുവിള ശാസ്ത്രീയ കൃഷിയും മൂല്യവര്‍ധനയും ; പരിശീലനവും പ്രദര്‍ശനവും അടൂരില്‍
കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കിഴങ്ങുവിളകളുടെ ശാസ്ത്രീയ കൃഷിയും മൂല്യവര്‍ധനയും എന്ന വിഷയത്തില്‍ പറക്കോട് ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട 100 പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കര്‍ഷകര്‍ക്ക് പരിശീലനവും കാര്‍ഷിക പ്രദര്‍ശനവും നടത്തും. അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പാരിസ്ഹാളില്‍ നവംബര്‍ 20 ശനിയഴ്ച് 10ന് നടത്തും.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, അടൂര്‍ നഗരസഭ കൗണ്‍സിലര്‍ മഹേഷ് കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന കാര്‍ഷിക പരിശീലന പരിപാടിയില്‍ സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.എം.എന്‍ ഷീല, പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റുമാരായ ഡോ.ജി.ബൈജു, ഡോ.കെ സജീവ്, ടി.ഡി.എസ് പ്രകാശ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

വിവിധ ഇനം കിഴങ്ങുകളുടെ ശാസ്ത്രീയ കൃഷിയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകളെപ്പറ്റി കര്‍ഷകരില്‍ അവബോധം ഉണ്ടാക്കി വരുമാന വര്‍ധന സാധ്യമാക്കുന്നത് ഉദ്ദേശിച്ചുള്ളതാണ് ഈ പരിശീലനപരിപാടി. കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നേരില്‍ കാണുന്നതിനായി വിവിധ ഇനം കിഴങ്ങുവര്‍ഗങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, മിഷനറി എന്നിവയുടെ പ്രവേശനവും സംഘടിപ്പിച്ചിട്ടുണ്ട്.പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് കിഴങ്ങുവര്‍ഗവിളകളുടെ ഉല്പാദനോപാധികള്‍ സൗജന്യമായി നല്‍കും. പങ്കെടുക്കാന്‍ താല്പര്യമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ കര്‍ഷകര്‍ വിഭാഗത്തിലെ പറക്കോട് ബ്ലോക്ക് പരിധിയിലെ കൃഷിഭവനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതി ; സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 31/3/2021 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2021 – 22 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ വിതരണം ചെയ്തു തുടങ്ങി. വാര്‍ഷിക പരീക്ഷയ്ക്ക് 50% ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള 8 ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവരായിരിക്കണം. അപേക്ഷകള്‍ ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പുരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ :0468 – 2320158.

പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണം
പൊതുസ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 25നകം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ട അധികാരികളുടെ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 22ന് മുന്‍പായി ബന്ധപ്പെട്ട വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കൊടിമരങ്ങള്‍ ഇവ നീക്കം ചെയ്യുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി തോമസ് അറിയിച്ചു.

ഡെമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഡെമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം /തത്തുല്യം, ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 25 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0473 – 5266671.

ശാസ്ത്രീയ പശുപരിപാലനം പരിശീലന പരിപാടി
ക്ഷീര വികസനവകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന വികസനകേന്ദ്രത്തില്‍ നവംബര്‍ 22 മുതല്‍ 27 വരെയുള്ള ആറു പ്രവര്‍ത്തി ദിവസങ്ങളിലായി ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയമായ പശുപരിപാലനം എന്ന വിഷയത്തില്‍ ക്ലാസ്്‌റൂം പരിശീലനപരിപാടി ഉണ്ടായിരിക്കും. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഓച്ചിറ ക്ഷീരപരിശീലനകേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും അതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.

താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ നവംബര്‍ 22 ന് രാവിലെ 10 ന് മുമ്പായി 8075028868, 9947775978, 0476 – 2698550 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകെ ടി.എ ആയി 100 രൂപയും പങ്കെടുക്കുന്ന ദിവസത്തിനും 125 നിരക്കില്‍ ഡിഎ ഉണ്ടായിരിക്കും. പരിശീലനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

അക്ഷയ സംരംഭകരുടെ തെരഞ്ഞെടുപ്പ് ; ഓണ്‍ലൈന്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ അയച്ചു
പത്തനംതിട്ട ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നവംബര്‍ മാസത്തില്‍ 18 ലൊക്കേഷനുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിനോടനുബന്ധിച്ച് ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാകാത്തവര്‍ ഈ മാസം 26 നു മുന്‍പ് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0468 – 2322706, 2322708.

ഇ – ശ്രം അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍
ജില്ലയിലെ 16 നും 59 വയസിനും മധ്യേയുള്ള അസംഘടിത തൊഴിലിളികള്‍ (ഇ.എസ്.ഐ, പി.എഫ് ഇല്ലാത്തവര്‍) ഡിസംബര്‍ 31ന് മുമ്പായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവസാന സമയത്തെ സെര്‍വര്‍ തിരക്ക്മൂലം രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസം ഒഴിവാക്കുന്നതിന് കഴിയാവുന്നതും നേരത്തേ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. ആധാറും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്തിട്ടുള്ളവര്‍ക്ക് eshram.gov.in വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്നും അല്ലാത്തവര്‍ക്ക് അക്ഷയ, കോമണ്‍ സര്‍വീസ് സെന്ററുകളില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ ആധാര്‍, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ നമ്പര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547655259 ജില്ലാ ലേബര്‍ ഓഫീസറുടെ ഫോണിലോ, 14434 എന്ന ഹെല്‍പ്പ് ഡെസ്‌ക് നമ്പറിലോ അറിയാം.

പാരാ ലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നു
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനത്തില്‍ തല്‍പരരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പാരാ ലീഗല്‍ വോളന്റിയര്‍ സേവനത്തിനു ലീഗല്‍ സര്‍വീീസസ് അതോറിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഹോണറേറിയമല്ലാതെ യാതൊരുവിധ ശമ്പളമോ, പ്രതിഫലമോ, കൂലിയോ ലഭിക്കുന്നതല്ല. അപേക്ഷകര്‍ സാക്ഷരരായിരിക്കേണ്ടതാണ്. മെട്രിക്കുലേഷന്‍ അഭിലഷണീയം. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാ-പകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിവിധ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍ നിന്നുള്ളവരായിരിക്കണം.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സേവനത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ 2021 ഡിസംബര്‍ ആറിനകം ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ നല്‍കണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച് മേല്‍ അതോറിറ്റി /കമ്മിറ്റി ചെയര്‍മാന്‍മാര്‍ കൈക്കൊള്ളുന്ന തീരുമാനം അന്തിമമായിരിക്കും. ഫോണ്‍ : 0468 – 2220141.

നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 11ന്
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കോടതി കോംപ്ലക്‌സിലുളള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ അതാത് താലൂക്കിലുള്ള കോടതികളിലും ഡിസംബര്‍ 11ന് നാഷണല്‍ ലോക് അദാലത്ത് നടക്കും.

ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബ കോടതി കേസുകള്‍, തൊഴില്‍ ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. പണ സംബന്ധമായ കേസുകള്‍ ചര്‍ച്ചയിലൂടെ ഇളവുകള്‍ നല്‍കിയാണ് തീര്‍പ്പാക്കുന്നത്.

ഇ – ബാങ്ക്, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ, കോ – ഓപ്പറേറ്റീവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്‌സേഷന്‍ എന്നിവ സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കാനായി പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുമായോ കോഴഞ്ചേരി, അടൂര്‍, തിരുവല്ല, റാന്നി എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായോ ബന്ധപ്പെടുക. ഫോണ്‍ : 0468 – 2220141 മെയില്‍ [email protected]

പിജിഡിസിഎ ; അപേക്ഷ ക്ഷണിച്ചു
ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (എന്‍.ബി.സി.എഫ്.ഡി.സി.) ഐ.എച്ച്.ആര്‍.ഡി.കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂരില്‍ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ – പിജിഡിസിഎ) അപേക്ഷകള്‍ ക്ഷണിച്ചു. ഇപ്പോള്‍ ഒഴിവുവന്ന പുതിയ സീറ്റുകളില്‍ അപേക്ഷിക്കാനാണ് എന്‍.ബി.സി.എഫ്.ഡി.സി അനുവദിക്കുന്നത്. പ്രായം: 18 – 45 വരെ, കോഴ്‌സ് കാലാവധി: 12 മാസം, അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, അവസാന തീയതി: ഈ മാസം 28.

മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരോ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം. താഴെപ്പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വെബ് സൈറ്റ് മുഖാന്തിരം അപേക്ഷിക്കാം.
https://pmdaksh.dosje.gov.in Candidate Registration കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷനില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയശേഷം പത്തനംതിട്ട ജില്ല തെരഞ്ഞെടുക്കുക. ഐഎച്ച്ആര്‍ഡി കോളജ് ഓഫ് എഞ്ചിനീയറിംഗ് – കോഴ്‌സ് പിജിഡിസിഎ തെരഞ്ഞെടുത്തശേഷം ബാങ്ക് ഡീറ്റെയില്‍സ് കൊടുത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. സംശയങ്ങള്‍ക്ക് 9446754628, 0473 – 4231995 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് സീറ്റൊഴിവ്
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അടൂരിലെ സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടൂ 50 ശതമാനം മാര്‍ക്കോടുകൂടി രണ്ടാം ഭാഷ ഹിന്ദി എടുത്തവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയര്‍ന്ന യോഗ്യതകളും പരിഗണിക്കും. അപേക്ഷകര്‍ക്ക് 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.

ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് അനുവദിക്കും. സര്‍ക്കാര്‍ പഠനപദ്ധതിയായ ഈ – ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. അവസാനത്തീയതി ഈ മാസം 30. ഫോണ്‍ : 0473 – 4296496, 8547126028.

സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2(എസ്ആര്‍ ഫോര്‍ എസ്സി/എസ്ടി)(കാറ്റഗറി നമ്പര്‍. 250/2020) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2222665.

അധ്യാപക ഒഴിവ്
പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കോമേഴ്‌സില്‍ കോമേഴ്സ് വിഭാഗത്തിലുള്ള താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യു.ജി.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ ഈ മാസം 22 നു രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 – 2225777, 9400863277.

പോളിടെക്‌നിക് കോളേജില്‍ സീറ്റ് ഒഴിവ്
എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവിലുള്ള ഒരു സിവില്‍ (ജനറല്‍) സീറ്റിലേക്ക് അഡ്മിഷനു താത്പര്യമുള്ളവര്‍ ഇന്ന് രാവിലെ (20) ശനി 10.30 നു മുന്‍പ് സ്ഥാപനത്തിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടി

0
തൃശൂർ: തൃശൂർ ജില്ലയിൽ ഓപ്പറേഷൻ 'ഡി- ഹണ്ടിന്റെ' ഭാഗമായി തൃശൂർ റൂറൽ...

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനമെന്ന് വിവരം

0
ദില്ലി: വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനമെന്ന് വിവരം. ശ്രീനഗറിൽ...

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചു

0
ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചു. വീട് പൂ‍ർണമായും...

വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന്...

0
മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ...