സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളില്‍ അഡ്മിഷന്‍ 24 മുതല്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളില്‍ അഡ്മിഷന്‍ നടത്തുന്നതിനായി നവംബര്‍ 24, 25, 26 തീയതികളില്‍ കോളേജില്‍ നേരിട്ട് പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇതുവരെ പോളിടെക്നിക് അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. പുതിയ അപേക്ഷകര്‍ക്കൊപ്പം നിലവില്‍ റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകര്‍ക്കും ഈ അഡ്മിഷനില്‍ പങ്കെടുക്കാം. അഡ്മിഷന്‍ നേടാന്‍ താല്പര്യമുളളവര്‍ നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 10.30 ന് മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കാം. അതാത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം. അപേക്ഷാ ഫീസ് 150 രൂപ (എസ്.സി /എസ്.ടി 75 രൂപ). അഡ്മിഷന്‍ സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ /അഡ്മിഷന്‍ സ്ലിപ്, അടയ്ക്കേണ്ട ഫീസ്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്. നിലവിലുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 9495543056, 9446078281, 9074126673.

ബഡ് ഷീറ്റ് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ – മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുളള 55 പുതപ്പുകള്‍, 55 ബഡ് ഷീറ്റുകള്‍, സിംഗിള്‍ ബഡ് ഷീറ്റുകള്‍ (പില്ലോ കവര്‍ സഹിതം), 76 തോര്‍ത്തുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ന് വൈകുന്നേരം നാല് വരെ. ഫോണ്‍ : 0473 – 5227703.

പുതപ്പ്, തോര്‍ത്ത് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുളള 180 പുതപ്പുകളും 200 തോര്‍ത്തുകളും വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഇന്ന് (നവംബര്‍ 23) വൈകുന്നേരം നാലുവരെ. ക്വട്ടേഷനോടൊപ്പം സാമ്പിള്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍ : 0473 – 5227703.

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍നിന്നും പിരിഞ്ഞ സേവന സോഫ്ട് വെയറില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് 2022 ജനുവരി മുതലുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍ /ഗസറ്റഡ് ഓഫീസര്‍ /ജില്ലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍/ അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി /യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 15 നകം പത്തനംതിട്ട ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ : 0469-2603074.

വ്യാജമദ്യനിയന്ത്രണ സമിതി ജില്ലാതല ജനകീയ സമിതി യോഗം
ജില്ലയിലെ വ്യാജമദ്യ നിയന്ത്രണത്തിന് കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനായി വ്യാജമദ്യനിയന്ത്രണ സമിതിയുടെ ജില്ലാതല ജനകീയ സമിതി യോഗം ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ 23 ന് രാവിലെ 10.30ന് ഓണ്‍ലൈനായി ചേരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...