Thursday, July 3, 2025 3:35 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം പഞ്ചായത്തിലെ മഴക്കെടുതി ; നാശനഷ്ടം ഉണ്ടായവര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ നവംബര്‍ 14 ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് അവലോകന ചെയ്യാന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് മെമ്പറുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ചു, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍, മൈനര്‍ ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍, എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അസി. എഞ്ചിനീയര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് മെമ്പറുമാര്‍ വിവരിച്ചു. വിവിധ വകുപ്പുകളില്‍ ലഭിച്ച അപേക്ഷകളെപ്പറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഭാഗികമായോ പൂര്‍ണമായോ വീട് തകര്‍ന്നവരും കച്ചവട സ്ഥാപനങ്ങളില്‍ നാശനഷ്ടടം സംഭവിച്ചവരും വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും കൃഷി നാശം സംഭവിച്ചവര്‍ അത് സംബന്ധിച്ച അപേക്ഷ കൃഷിഭവനിലും വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കുന്നതിനും മീന്‍ വളര്‍ത്തലില്‍ നഷ്ടം സംഭവിച്ചവര്‍ ഫിഷറീസ് വകുപ്പ് മുഖേനയും നവംബര്‍ 25 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിന് അറിയിപ്പ് നല്‍കുന്നതിനും ലഭിച്ച അപേക്ഷകള്‍ അതാത് ഓഫീസുകളില്‍ പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചു. കിണര്‍ ഉപയോഗശൂന്യമായവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്നും യോഗത്തില്‍ അറിയിച്ചു.

സോപ്പ്, അഗര്‍ബത്തി, മെഴുകുതിരി, കുട നിര്‍മ്മാണ സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സോപ്പ്, ലോഷന്‍, ഡിറ്റര്‍ജെന്റ്, അഗര്‍ബത്തി, മെഴുകുതിരി, കുട നിര്‍മ്മാണ സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 10 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 – 2270244, 2270243 എന്നീ ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടിക ജാതിവികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പ്രമോട്ടര്‍മാരുടെ ഒഴിവുള്ള കുറ്റൂര്‍, കടപ്ര, നെടുമ്പ്രം, നാരങ്ങാനം, ഇലന്തൂര്‍, കോയിപ്രം, എഴുമറ്റൂര്‍, റാന്നി, ചിറ്റാര്‍, അങ്ങാടി ഗ്രാമ പഞ്ചായത്തുകളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അല്ലങ്കില്‍ തത്തുല്യ യോഗ്യത. പ്രായപരിധി 18-40 വയസ്. താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ്സ്സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ ഒന്നിനകം പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ : 0468 – 2322712.

ടെന്‍ഡര്‍ ക്ഷണിച്ചു
ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍സ് പദ്ധതിയുടെ ജില്ലാതല റിസോഴ്സ് സെന്ററിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ആറന്മുള, മിനിസിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ഡിസംബര്‍ രണ്ടിന് രാവിലെ 11 വരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 വരെ ടെന്‍ഡര്‍ ഫോം സ്വീകരിക്കും. ഫോണ്‍: 8281954196.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ‌ മുങ്ങി 4 മരണം

0
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ‌ മുങ്ങി...

പമ്പയുടെ പുനരുദ്ധാരണത്തിനും നദീതീരങ്ങളുടെ സംരക്ഷണത്തിനുമായി ദേശീയ നദീസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ

0
ചെങ്ങന്നൂർ : പമ്പയുടെ പുനരുദ്ധാരണത്തിനും നദീതീരങ്ങളുടെ സംരക്ഷണത്തിനുമായി ദേശീയ...

കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന അപകടത്തില്‍ പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന അപകടത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്...

നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്നും ആരോഗ്യ...