സ്ത്രീകളോട് അപമര്യാദയായി പെരുമാറാനുള്ള എന്ത് ലൈസന്‍സാണ് പോലീസിനുള്ളത് ? ; വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭര്‍തൃവീട്ടുവാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ പോലീസ് സംസാരിച്ചതാണ് ആലുവയില്‍ മൊഫിയ ആത്മഹത്യചെയ്യാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്കു പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്.
വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പോലീസ് പെരുമാറായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് മുഖ്യമന്ത്രിക്കുള്ളത്? എം.ജി സര്‍വകലാശാലയില്‍ പരസ്യമായി അപമാനിക്കപ്പെട്ട എ.ഐ.എസ്.എഫ് വനിതാ നേതാവിന് പോലും നീതി നിഷേധിക്കപ്പെട്ടു. പിന്നെ ആര്‍ക്കാണ് നീതി ലഭിക്കുന്നത്? പോലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. പരാതി നല്‍കാനെത്തുന്ന പെണ്‍കുട്ടികള്‍ മോശക്കാരികളാണെന്ന മുന്‍വിധിയോടെയാണ് പോലീസ് പെരുമാറുന്നത്. പോലീസ് സ്റ്റേഷനില്‍ പോകാന്‍ പോലും പെണ്‍കുട്ടികള്‍ ഭയപ്പെടുകയാണ്. എന്തു നീതിയാണ് നടപ്പാക്കുന്നത്? സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പോലീസുകാരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം.

എല്ലാവര്‍ക്കും അമ്മയും മക്കളും സഹോദരിമാരുമൊക്കെയുണ്ട്. അവരാണ് പോലീസ് സ്റ്റേഷനുകളില്‍ അപമാനിക്കപ്പെടുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറാനുള്ള എന്തു ലൈസന്‍സാണ് പോലീസിനുള്ളത്. പോലീസിന്റെ ആത്മവീര്യം ചോരുമെന്നാണ് പറയുന്നതെങ്കില്‍ ഇങ്ങനെയൊരു ആത്മവീര്യത്തിന്റെ ആവശ്യം കേരളത്തിനില്ല. – പ്രതിപക്ഷ നേതാവ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാർ അപകടം ; അതിഖ് അഹമ്മദിൻ്റെ മകൻ അബാൻ അഹമ്മദ് കൊല്ലപ്പെട്ടു

0
ഝാൻസി : കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുൻ എംപിയുമായിരുന്ന അതിഖ് അഹമ്മദിൻ്റെ ഇളയ...

കാലവർഷക്കെടുതി : രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

0
ഡൽഹി : രാജ്യത്തെ മഴക്കെടുതിയിൽ മരിച്ചത് 150ലധികം പേർ. അസമിൽ മാത്രം...

ആഭ്യന്തര ഫെർട്ടിലൈസർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ...

സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു

0
കൊച്ചി: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്...