സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍; ഒറ്റത്തവണ പ്രമാണ പരിശോധന 13 ന്
ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റര്‍ എന്‍.സി.എ -ധീവര-കൊല്ലം സര്‍ക്കിള്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) (കാറ്റഗറി നമ്പര്‍.621/17)തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ശാരീരിക അളവെടുപ്പും ഒറ്റത്തവണ പ്രമാണ പരിശോധനയും ഈ മാസം 13 ന് പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് / പ്രൊഫൈല്‍ മെസേജ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട പ്രമാണങ്ങള്‍ (അസല്‍) സഹിതം അവര്‍ക്ക് അനുവദിച്ചിട്ടുളള തീയതിയിലും സമയത്തും ജില്ലാ പി എസ് സി ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ നമ്പര്‍ : 0468 2222665.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ; അളവെടുപ്പ് 9 ന്
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഡയറക്ട് ആന്‍ഡ് ബൈ ട്രാന്‍സ്ഫര്‍) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 582/17 (ഡയറക്ട്), 583/17 , 584/17 (ബി.ടി) തസ്തികയ്ക്കായി 2019 ഡിസംബര്‍ 20, 21, 23 തീയതികളില്‍ അടൂര്‍ കെ.ഐ.പി മൂന്നാം ബറ്റാലിയന്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തിയ കായികക്ഷമതാ പരീക്ഷയ്ക്ക് മുന്നോടിയായുളള ശാരീരിക അളവെടുപ്പില്‍ പരാജയപ്പെടുകയും എന്നാല്‍ അപ്പീല്‍ സമര്‍പ്പിക്കുക വഴി കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ് ഈ മാസം ഒന്‍പതിന് നടക്കും. തിരുവനന്തപുരം പി എസ് സി ആസ്ഥാന ഓഫീസിലാണ് പുനരളവെടുപ്പ് . പ്രൊഫൈല്‍ മെസേജ് , എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍ നമ്പര്‍ : 0468 2222665.
റിപ്പബ്ലിക് ദിനാഘോഷം യോഗം 10 ന്
ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെകുറിച്ച് തീരുമാനം എടുക്കുന്നതിനായി ജനുവരി 10 ന് രാവിലെ 11.30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ഏകദിന ശില്പശാലയില്‍ പങ്കെടുക്കുവാന്‍ അവസരം
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നിന് പത്തനംതിട്ടയില്‍ നടത്തുന്ന ഏകദിന ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുളള യുവതീ യുവാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കു കേന്ദ്രയുവജനകാര്യ കായിക മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കാണ് പ്രവേശനം. പ്രമുഖ വ്യക്തികള്‍ ക്ലാസ് നയിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ 0468 2962580, 7558892580.
പ്രഥമ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 10 ന്
2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രഥമ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഈ മാസം 10 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചില അടിയന്തര കാരണങ്ങളാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയില്‍ മാറ്റം വരുത്തിയാണ് യോഗം 10 ലേക്ക് മാറ്റിയത്. ഇത് സംബന്ധിച്ച് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്ന എല്ലാ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും, നിര്‍വഹണ ഉദ്യോഗസ്ഥരും ഇതൊരു അറിയിപ്പായി കണക്കാക്കി യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ജോബ് ഫെസ്റ്റ്
വ്യാവസായിക പരിശീലനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10, 11 തീയതികളില്‍ ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ യില്‍ ജോബ് ഫെസ്റ്റ് നടത്തും. ഐ.ടി.ഐ പാസായതും റിസള്‍ട്ട് കാത്തിരിക്കുന്നതുമായ ട്രെയിനികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുളളവര്‍ www.spectrumjobs.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 10 ന് രാവിലെ ഒന്‍പതിന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ എത്തിചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത ഗവ. ഐ.ടി.ഐ യുമായി ബന്ധപ്പെടുക.
ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞവര്‍ക്കും ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുക്കുക. മുന്‍ വിജ്ഞാപനം അനുസരിച്ച് അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 2020 ജനുവരി 16 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.haritham.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2449939.
കോന്നി ലൈഫ് മിഷന്‍ കുടുംബസംഗമം നാളെ
കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട എല്ലാഗ്രാമ പഞ്ചായത്തിലേയും ലൈഫ് മിഷന്‍-പി.എം.എ.വൈ (ജി) ഭവന പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നാളെ രാവിലെ ഒന്‍പത് മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കുടുംബസംഗമത്തോടൊപ്പം ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്ത് നടത്തും.
അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ലൈഫ്-പി.എം.എ.വൈ (ജി) ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതാണ് കുടുംബസംഗമം. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ലൈഫ് ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരുവാഭരണ ഘോഷയാത്ര: അവലോകന യോഗം നാളെ
ശബരിമല തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട അവസാനവട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് നാളെ രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനം
തദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ദുരന്ത നിവാരണ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനു സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനുളള റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനം ജനുവരി 9, 10 തീയതികളില്‍ മലയാലപ്പുഴ കുടുംബശ്രീ അമിനിറ്റി സെന്ററില്‍ കിലയുടെ നേതൃത്വത്തില്‍ നടക്കും. ഗ്രാമപഞ്ചായത്തുകള്‍ നാമനിര്‍ദേശം ചെയ്തിട്ടുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ ജനുവരി ഒന്‍പതിന് രാവിലെ 9.30 ന് പരിശിലന കേന്ദ്രത്തില്‍ എത്തിചേരണമെന്ന് ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റര്‍ എം.കെ വാസു അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9446030811, 9544377212