ശബരിമല : മകരവിളക്ക് മഹോത്സവത്തിന് ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുവാനും അപകടം ഒഴിവാക്കാനുമുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് എന്‍ഡിആര്‍ എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍ പറഞ്ഞു. മകരവിളക്ക് ദര്‍ശനം കഴിഞ്ഞുള്ള മൂന്ന് മണിക്കൂര്‍ ഏറെ നിര്‍ണായകമാണ്. വിവിധ വ്യൂ പോയന്റുകളില്‍ മകരജ്യോതി ദര്‍ശിച്ച ഭക്തന്മാര്‍ നേരെ എത്തുന്നത് ദര്‍ശനത്തിനായിട്ടാണ്. വിവിധ സ്ഥലങ്ങളില്‍ നിന്ന് വടക്കേനടയിലേക്ക് ആളുകള്‍ വരുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടുകയും ദുരന്ത സാധ്യത കൂടുകയും ചെയ്യും. ഈ അവസ്ഥ ഉണ്ടാവാതിരിക്കുവാന്‍ വിവിധ സ്ഥലങ്ങളില്‍ ജ്യോതി ദര്‍ശിച്ച ഭക്തജനങ്ങളെ വിവിധ വഴികളിലൂടെ വ്യത്യസ്ഥ സമയങ്ങളില്‍ എത്തിക്കുവാനുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു എന്നും ഡെപ്യൂട്ടി കമാന്റന്റ് പറഞ്ഞു. ചെന്നൈ ആരക്കോണം നാലാം ബെറ്റാലിയന്‍ ടീമാണ് സന്നിധാനത്ത് വിവിധ സേനകളുമായി സഹകരിച്ച് സുരക്ഷയൊരുക്കുന്നത്. 61 പേരാണ് സന്നിധാനത്ത് സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നത്.
ശബരിമലയില്‍ നിശബ്ദ സേവനവുമായി എന്‍.ഡി.ആര്‍.എഫ്
RECENT NEWS
Advertisment