വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: നിര്മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്റെ മധ്യത്തില് വലിയ വിള്ളല് രൂപപ്പെട്ടു. കുംഭിത്തോടിനും വെച്ചൂച്ചിറക്കും ഇടയില് സമീപത്തെ കലുങ്കിനോട് ചേര്ന്നാണ് റോഡിന്റെ മധ്യഭാഗം താഴേക്ക് ഇരുന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് ഇതുവഴിയുള്ള വാഹനയാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയര്ത്തുന്നു. കിഫ്ബി പദ്ധതിയില് ഉള്പ്പെടുത്തി ബി.എം. ആന്ഡ് ബി.സി നിലവാരത്തില് അത്യാധുനിക രീതിയിലാണ് ഈ റോഡിന്റെ നവീകരണം വിഭാവനം ചെയ്തിരിക്കുന്നത്. മുക്കൂട്ടുതറ-മടത്തുംചാല് റോഡ് പദ്ധതിയുടെ ഭാഗമായ ഈ റൂട്ടില്, ആദ്യഘട്ടമായ ബി.എം. ടാറിംങ് പൂര്ത്തീകരിച്ചിട്ട് രണ്ടു വര്ഷത്തോളമായി. എന്നാല് രണ്ടാം ഘട്ടമായ ബി.സി. ടാറിംഗ് അടക്കമുള്ള ബാക്കി പണികള് കൃത്യസമയത്ത് തീര്ക്കാത്തതാണ് ഇപ്പോള് റോഡ് തകരാന് കാരണമായിരിക്കുന്നത്.

തടസ്സപ്പെട്ടു കിടന്ന റോഡ് പണികള് അടുത്ത സമയത്ത് പുനരാരംഭിച്ചെങ്കിലും വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇതിനിടയിലാണ് കലുങ്കിനോട് ചേര്ന്ന ഭാഗം ഇടിഞ്ഞുതാഴ്ന്നത്. നിര്മ്മാണത്തിലെ അപാകതയാണോ അതോ അടിയിലെ മണ്ണ് ഒലിച്ചുപോയതാണോ തകര്ച്ചയ്ക്ക് കാരണമെന്ന് വ്യക്തമല്ല. പ്രധാനപ്പെട്ട ഒരു മലയോര പാതയിങ്ങനെ തകര്ന്നു കിടക്കുന്നത് വലിയ അപകടങ്ങള്ക്ക് കാരണമായേക്കാമെന്ന് നാട്ടുകാര് ആരോപിക്കുന്നു. നിലവില് പണികള് ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തില്, പൊതുമരാമത്ത് വകുപ്പും കരാറുകാരും അടിയന്തരമായി ഇടപെട്ട് റോഡിന്റെ തകര്ച്ച പരിഹരിക്കണമെന്നും പ്രവൃത്തികള് വേഗത്തില് പൂര്ത്തിയാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....