ചെങ്ങന്നൂർ: ജനുവരി 8 ന്റെ ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊല്ലകടവിൽ നടത്തിയ കാൽനട പ്രചരണ ജാഥ ഐ.എൻ.ടി.യു.സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ബൈജു ഉദ്ഘാടനം ചെയ്തു. സി. ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗം സി.എച്ച്.അസീസ് അദ്ധ്യക്ഷത വഹിച്ചു.
കെ.ദേവദാസ്, എം.കെ മനോജ്, കെ കെചന്ദ്രൻ, രജിതകുമാരി, ടി.എ ഷാജി, പി. ആർ രമേശ് കുമാർ, പ്രവീൺ, എൻ.പ്രഭ, ഷാജി ചിറമേൽ, വി ശശിധരൻ എന്നിവർ സംസാരിച്ചു. കല്യാത്രയിൽ നടന്ന സമാപന സമ്മേളനം എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.