കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ കൃത്യമായി മൂടാത്തത് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. പാതയിലെ ബ്ലോക്കുപടി മുതൽ ചെത്തോങ്കര വരെയുള്ള ഭാഗത്താണ് സ്വകാര്യ കമ്പനിയുടെ ഈ കടുത്ത അനാസ്ഥ. പലയിടങ്ങളിലും കേബിൾ ഇട്ടതിനു ശേഷം കുഴികൾ താൽക്കാലികമായി മൂടിയെങ്കിലും റോഡിന്റെ വശങ്ങളിലെ അപകടകരമായ ‘കട്ടിങ്’ അതുപോലെ തന്നെ അവശേഷിക്കുകയാണ്. ഇതുവഴി പോകുന്ന കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഇത് വലിയ രീതിയിൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്. മഴ പെയ്യുമ്പോൾ ഈ ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കാനും ചെളി രൂപപ്പെടാനും സാധ്യതയേറെയാണ്.

സംസ്ഥാന പാതയുടെ നിർമ്മാണം കഴിഞ്ഞ ശേഷമുള്ള പരിപാലന കാലാവധി നിലവിലുണ്ടായിട്ടും, റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ കരാർ കമ്പനി തയ്യാറാകാത്തതാണ് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നത്. പൊതുമരാമത്ത് വകുപ്പും കരാർ കമ്പനിയും തമ്മിലുള്ള ഏകോപനമില്ലായ്മ സ്വകാര്യ കമ്പനികൾക്ക് തന്നിഷ്ടപ്രകാരം പ്രവർത്തിക്കാൻ അവസരമൊരുക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തകർന്നു കിടക്കുന്ന റോഡിന്റെ വശങ്ങൾ അടിയന്തരമായി പൂർവ്വസ്ഥിതിയിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...