വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് : ശിവശങ്കറിനേയും യു വി ജോസിനേയും കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി സിബിഐ. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും തേടും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രേഖകള്‍ കൈമാറാത്ത സാഹചര്യത്തിലാണ് നീക്കം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍, ലൈഫ് മിഷന്‍ സെക്രട്ടറി യു വി ജോസ് എന്നിവരെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം. കേസില്‍ ഏഴാം പ്രതിയാണെങ്കിലും സിബിഐ സമര്‍പ്പിച്ച ആദ്യകുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേര് ഉണ്ടായിരുന്നില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് സിബിഐ നീക്കം.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്കെതിരെയായിരുന്നു സിബിഐ കുറ്റപത്രം. പ്രളയബാധിതര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ നാല് കോടി രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ചട്ടങ്ങള്‍ മറികടന്ന് വിദേശ സംഭാവന സ്വീകരിച്ചെന്നും ടെന്‍ഡര്‍ ഇല്ലാതെ യുണിടെക് എന്ന സ്ഥാപനത്തിന് നിര്‍മ്മാണ കരാര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട പരാതി. ഈ പരാതിയില്‍ അന്വേഷണം നടത്തിയാണ് സിബിഐ ആദ്യഘട്ട കുറ്റപത്രം എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...