Sunday, April 13, 2025 7:49 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍ /അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിത അല്ല /വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 4246031.

പ്രമാടം ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
പ്രമാടം ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുളള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത അല്ല /വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 20 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2242215.

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 50 വയസിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്നവര്‍ വിവാഹം ചെയ്തിട്ടില്ലായെന്ന സാക്ഷ്യപത്രവും വിധവാ പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെ പ്രായമുള്ളവര്‍ പുനര്‍വിവാഹിതയല്ലായെന്ന സാക്ഷ്യപത്രവും വില്ലേജ് ഓഫീസറില്‍ നിന്നോ, ഗസറ്റഡ് ഓഫീസറില്‍ നിന്നോ വാങ്ങി ഈ മാസം 20നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സമയബന്ധിതമായി സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുകയില്ല. ഫോണ്‍ : 0469 – 2650528.

നവോദയ പ്രവേശന പരീക്ഷ 2021; 15 വരെ അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അദ്ധ്യായന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0473 – 5265246. ഹെല്‍പ്പ് ഡെസ്‌ക്ക് : 9591196535.

ഡ്രൈവര്‍മാര്‍ക്ക് ത്രിദിന പരിശീലനം
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഡിസംബര്‍ 8, 9, 10 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471 – 2779200.

ദാക്ഷായണി അവാര്‍ഡ്
സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളില്‍ നിന്നും 2020 വര്‍ഷത്തെ ദാക്ഷായണി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളും നോമിനേഷനുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10 ന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സി.ഡി കള്‍, ഫോട്ടോകള്‍, പത്ര കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷക ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ 5 വര്‍ഷമെങ്കിലും സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രയോജനപ്പെടുന്ന വിധത്തില്‍ പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും പട്ടിക ജാതി /പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കും മുന്‍ഗണന നല്‍കും. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിശ്ചിത മാതൃകയിലല്ലാത്ത അപേക്ഷകളും അവാര്‍ഡിന് പരിഗണിക്കുന്നതല്ല. ഫോണ്‍ : 0468 – 2966649.

യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ്
സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല /സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം /സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ അറിയിക്കുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

രാത്രികാല മൃഗചികിത്സാ സേവനം : വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 – 2322762.

കൊറ്റനാട് ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഈ മാസം ആറു മുതല്‍
കൊറ്റനാട് ഗ്രാമ പഞ്ചായത്ത് 2021-22 ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ മൂന്നു വരെയാണ് ക്യാമ്പ് നടക്കുക. 2021-22 വര്‍ഷം വരെയുള്ള കെട്ടിട നികുതി കുടിശിക ഉള്ളവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി താഴെപ്പറയുന്ന സ്ഥലങ്ങളില്‍ നികുതി ഒടുക്കി ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനാകുമെന്ന് ഗ്രാപപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഡിസംബര്‍ ആറ്, ഏഴ് – പെരുമ്പെട്ടി ചന്ത. ഡിസംബര്‍ എട്ട്, ഒന്‍പത് – കണ്ടന്‍പേരൂര്‍ ചന്ത. ഡിസംബര്‍ 10,13 ചാലാപ്പള്ളി- ജംഗ്ഷന്‍. ഡിസംബര്‍ 14 -തീയാടിക്കല്‍ ജംഗ്ഷന്‍. ഡിസംബര്‍ 15- വെള്ളയില്‍ ജംഗ്ഷന്‍. ഫോണ്‍ : 0469 – 2773253.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരുവാറ്റയിൽ ബേക്കറി ജോലിക്കാരിയായ വീട്ടമ്മയ്ക്ക് ക്രൂര മർദനം

0
ആലപ്പുഴ: കരുവാറ്റയിൽ ബേക്കറി ജോലിക്കാരിയായ വീട്ടമ്മയ്ക്ക് ക്രൂര മർദനം. കരുവാറ്റ മേത്തറ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : മുസ്ലിം ലീഗ് നേതാവ് കെ എം ഷാനീറിനെതിരെ...

0
പനങ്ങാട്: കെടിഡിസിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം...

ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം : 8 പേർ മരിച്ചു

0
ആന്ധ്രാ: ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

0
മലപ്പുറം: എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് മുസ്‌ലിം ലീഗ്...