തുല്യതാ പഠിതാക്കളെ ആദരിച്ച് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി സാക്ഷരതാ മിഷന്‍ മുഖേന നടപ്പാക്കിയ പത്താംതരം – പ്ലസ് ടു തുല്യതാ പഠന പദ്ധതിയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിച്ചു. വിജയോത്സവം – 2021 എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു. വിജയികളെയും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബ്ലോക്ക് തല സാക്ഷരതാ പ്രേരക്മാരായ ശ്രീകുമാരി, അനിതകുമാരി എന്നിവരെയും ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സാലി ലാലുപുന്നക്കാട്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ആതിര ജയന്‍, ഡിവിഷന്‍ അംഗങ്ങളായ വി.ജി ശ്രീവിദ്യ, കെ.ആര്‍ അനീഷ, ജിജി ചെറിയാന്‍ മാത്യു, ജില്ലാ സാക്ഷരതാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, ബി.ഡി.ഒ സി.പി രാജേഷ് കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അംബി രാജ് പത്മനാഭന്‍, ബ്ലോക്ക് തല സാക്ഷരതാ പ്രേരക് ശ്രീകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയികളായ പ്രവീണ്‍ എസ്.പിള്ള, സീമ തങ്കച്ചന്‍, സിന്ധു ചന്ദ്രന്‍, സി.റ്റി മിനി, കെ.എന്‍ ഉത്തര, ഹേമമാലിനി എന്നിവരും കുടുംബാംഗങ്ങളും അവരുടെ അനുഭവങ്ങള്‍ പങ്ക് വച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...

പാലക്കാട് അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

0
പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു...

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...