ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി ചേർത്ത് നൽകിയതിനെ തുടർന്ന് 40 വിദ്യാർത്ഥികൾക്ക് ശാരീരികാസ്വസ്ഥത. ഭക്ഷണം കഴിച്ച ഉടൻ തന്നെ വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളന്ദയിലെ പറസി മിഡിൽ സ്‌കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ സോയ്ബീനിൽ ഉപ്പ് കുറവാണെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്റ് പൗഡർ ചേർക്കുകയായിരുന്നുവെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. മറ്റൊരു സ്‌കൂളിൽ നിന്നാണ് ഈ സ്‌കൂളിലേക്ക് ഭക്ഷണം എത്തിച്ചതെന്നും അധികൃതർ പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ബീഹാർ ഷെരീഫ് മോഡൽ ആശുപത്രിയിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. കുട്ടികൾ നിലവിൽ സുരക്ഷിതരാണെന്നും മികച്ച ചികിത്സ നൽകുന്നുണ്ടെന്നും സിവിൽ സർജൻ ഡോ. ജയ് പ്രകാശ് സിംഗ് അറിയിച്ചു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ബിഹാർ ഗ്രാമവികസന മന്ത്രി ശ്രാവൺ കുമാർ ആശുപത്രി സന്ദർശിക്കുകയും കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുകയും ചെയ്തു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...