ഓട്ടോയിൽ കാട്ടുപന്നി ഇടിച്ച് മരിച്ച റഷീദിന്റ മൃതദേഹവുമായി താമരശ്ശേരി റെയ്ഞ്ച് ഓഫീസിന് മുന്നില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : കട്ടിപ്പാറയില്‍ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് മരിച്ച റഷീദിന്റ മൃതദേഹവുമായി താമരശേരി റെയ്ഞ്ച് ഓഫീസിന് മുന്നില്‍ പ്രതിഷേധം. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. റോഡില്‍ കുത്തിയിരുന്നാണ് ഇവർ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുന്നത്.

ഇതോടെ താമരശേരി-കൊയിലാണ്ടി റോഡില്‍ ഗതാഗത തടസം രൂപപ്പെട്ടു. ബന്ധുവീട്ടിലെ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് റഷീദിന്റെ ഓട്ടോയില്‍ കാട്ടുപന്നി ഇടിച്ചത്. ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ റഷീദിന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏതാണ്ട് രണ്ടുമാസം നീണ്ട ചികില്‍സക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്.

എന്നാല്‍ അപേക്ഷ നല്‍കിയിട്ടും കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല പരിഹസിച്ച് പറഞ്ഞുവിടുകയാണുണ്ടായത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണെങ്കിലും നഷ്ടപരിഹാരത്തേക്കാള്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള പരിഹാസവും അവഗണനയുമാണ് ഇവരെ ഏറെ വേദനിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...