Monday, January 6, 2025 6:38 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ട്രെയിനിംഗ് കം എംപ്ലോയ്മെന്റ് പദ്ധതി പ്രകാരം ഐ.ടി.ഐ /ഐ.ടി.സി, ബി.ടെക്, ഡിപ്ലോമ കോഴ്സുകള്‍ പാസായ തൊഴില്‍ രഹിതരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി – യുവാക്കള്‍ക്ക് പാസായ കോഴ്സുകളുമായി ബന്ധപ്പെട്ട ട്രേഡുകളില്‍ പരിശീലനം ലഭിക്കുന്നതിനായി സ്റ്റൈപന്റോടുകൂടി അപ്രന്റീസ്ഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധിയില്ല. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. ട്രെയിനിംഗ് കം എംപ്ലോയ്മെന്റ് പദ്ധതി പ്രകാരം തെരഞ്ഞടുക്കുന്നവര്‍ എന്‍.സി.വി.ടി യുടെ ഓള്‍ ഇന്‍ഡ്യ ട്രേഡ് ടെസ്റ്റും അഡീഷണല്‍ അപ്രന്റീസ്ഷിപ്പിന് തെരഞ്ഞെടുക്കുന്നവര്‍ ഓള്‍ ഇന്‍ഡ്യ അപ്രന്റീസ് ട്രേഡ് ടെസ്റ്റും പാസായിരിക്കണം. അപേക്ഷ ഫാറത്തില്‍ പരിശീലനം നേടാനാഗ്രഹിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. സ്‌റ്റൈപന്റ് നിരക്ക്: 5700 രൂപ. ഫോണ്‍ : 0468 – 2322712.

ചന്ദനപ്പളളി – കോന്നി റോഡില്‍ ഗതാഗത നിയന്ത്രണം
ചന്ദനപ്പളളി-കോന്നി റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 8 ബുധന്‍ മുതല്‍ ഒരാഴ്ചത്തേക്ക് വളളിക്കോട് പഞ്ചായത്ത് ജംഗ്ഷനിലൂടെയുളള ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചു. കോന്നി ഭാഗത്തുനിന്നും അടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ താഴൂര്‍കടവ് വഴി ഓമല്ലൂര്‍ – പത്തനംതിട്ട റോഡില്‍ കൂടിയും ചന്ദനപ്പളളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തൃപ്പാറ – കൈപ്പട്ടൂര്‍ വഴി പത്തനംതിട്ട ഭാഗത്തേക്കും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം നല്‍കണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വിധവ /50 വയസിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ലെന്നുള്ള സാക്ഷ്യപത്രവും ആധാര്‍കാര്‍ഡിന്റെ കോപ്പിയും ഡിസംബര്‍ 30 നകം പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

മിലിറ്ററി ക്യാന്റീനില്‍ സര്‍വീസ് നമ്പറിന്റെ അടിസ്ഥാനത്തില്‍ ക്രമീകരണം
ഡിസംബര്‍ 6 മുതല്‍ പത്തനംതിട്ട മിലിറ്ററി ക്യാന്റീനില്‍ വരുന്നതിന് കസ്റ്റമേഴ്‌സിന് സര്‍വീസ് നമ്പറിന്റെ അവസാന നമ്പറിന്റെ അടിസ്ഥാനത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. സര്‍വീസ് നമ്പറിന്റെ അവസാനം 0, 1 വരുന്ന കസ്റ്റമേഴ്‌സിന് തിങ്കള്‍, 2, 3 നമ്പറുകാര്‍ ചൊവ്വ, 4 നമ്പറുകാര്‍ ബുധന്‍, 5, 6 നമ്പറുകാര്‍ വ്യാഴം, 7, 8 നമ്പറുകാര്‍ വെള്ളി, 9, ഡിഫന്‍സ് സിവിലിയന്‍ ശനിയാഴ്ച എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും ഒന്നും മൂന്നും ബുധന്‍ അവധിയാണ്. മാസത്തിന്റെ അവസാന പ്രവര്‍ത്തി ദിവസവും അടുത്ത മാസത്തിന്റെ ആദ്യ പ്രവര്‍ത്തിദിവസവും സ്റ്റോക്ക് എടുപ്പായിരിക്കും. സംശയനിവാരണത്തിന് ഫോണ്‍ : 9496314653, 0468 – 2353465.

അപേക്ഷ ക്ഷണിച്ചു
റാന്നി ഗവ.ഐ.ടി.ഐ യിലെ എസ്.സി.വി.ടി (സപ്ലിമെന്ററി) പരീക്ഷയ്ക്ക് 2014 ആഗസ്റ്റ് സെക്ഷന്‍ മുതല്‍ 2016 ആഗസ്റ്റ് സെക്ഷന്‍ വരെ പ്രവേശനം നേടിയ അഞ്ച് വര്‍ഷത്തിനുളളില്‍ അഞ്ച് അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 10 ന് വൈകുന്നേരം നാലു വരെ. ഫോണ്‍ : 0473 – 5296090.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 10 ന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത:-കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം).വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 0473 – 4231995.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ചെയര്‍പേഴ്സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകള്‍ വീതമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഗസറ്റിലും വനിതാശിശുവികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം വനിതാശിശുവികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയില്‍ കഫെറ്റീരിയക്കെതിര്‍വശം, പൂജപ്പുര, തിരുവനന്തപൂരം – 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി അംഗീകാരമുളള പി.ജി.ഡി.സി.എ, ഡി.സി.എ, ഡേറ്റാ എന്‍ട്രി, ടാലി, എം.എസ് ഓഫീസ് എന്നീ വിഷയങ്ങളില്‍ പുതിയ ബാച്ച് ആരംഭിക്കും. ഫോണ്‍ :  0469 – 2785525, 8078140525.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ നാളെ തുടങ്ങും

0
കൊച്ചി: ഇന്ത്യൻ ഫാഷൻ ഫെയറിന്റെ മൂന്നാം പതിപ്പായ 'ബോഡികെയർ ഐഎഫ്എഫ് ഫാഷൻ...

എച്ച്എംപിവി ചെന്നൈയിലും കൊല്‍ക്കത്തയിലും ; രാജ്യത്ത് രോഗബാധിതര്‍ ആറ്

0
ചെന്നൈ: ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തിയില്‍ ഒരു കുട്ടിക്കും എച്ച്എംപിവി വൈറസ്...

ഝാർഖണ്ഡിനെ ആറ് റൺസിന് തോല്പിച്ച് കേരളം

0
ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച്...

എച്ച്.എം.പി.വി. ; ഐസൊലേഷൻ കർശനമാക്കി, മരുന്നുകളും ഓക്‌സിജൻ സിലണ്ടറുകളും സ്റ്റോക്ക് ചെയ്യാൻ നിർദേശം

0
ഡൽഹി: കർണാടകയിൽ 3 കുട്ടികൾക്ക് എച്ച്.എം.പി.വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ...