15 വയസുകാരിയെ പീഡിപ്പിച്ചു ; ദൃശ്യങ്ങൾ പകർത്തി അച്ഛന് അയച്ചു – യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് 23 കാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. കോട്ടയം ചിങ്ങവനം പോലീസ് പരിധിയിലാണ് വീട്ടില്‍ കയറി 15 വയസുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍, പ്രതി മണര്‍കാട് മാലം ചെറുകരയില്‍ അനന്തു സി. മധുവിനെ ചിങ്ങവനം പോലീസ് പിടികൂടി.

ചിങ്ങവനം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമൂഹ മാധ്യമം വഴിയാണ് 15കാരിയായ പെണ്‍കുട്ടിയുമായി മണക്കാട് സ്വദേശിയായ യുവാവ് പരിചയത്തിലായത്. തുടര്‍ന്ന് പ്രണയം അഭിനയിച്ച ശേഷം രാത്രി വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ശേഷം പെണ്‍കുട്ടിയെ വീട്ടിലെത്തി പ്രതി പീഡിപ്പിച്ചത്.

ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതിയായ അനന്തു പകര്‍ത്തുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്.
പെണ്‍കുട്ടിയെ തുടര്‍ച്ചയായി വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. പീഡനം നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് ഈ സംഭവം അറിയുകയായിരുന്നു. തുടര്‍ന്ന് അനന്തുവിനെ വിലക്കി. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ട് എന്ന് അനന്തു പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയത്.

ഇതിനുശേഷം പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണിലേക്ക് കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ അയച്ചു നല്‍കുകയും ചെയ്തു. ഇതോടെയാണ് പിതാവ് പോലീസിനെ സമീപിച്ചു പരാതി നല്‍കിയത്. പോലീസിന് പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ വളരെ വേഗത്തിലുള്ള അന്വേഷണത്തിനാണ് ചിങ്ങവനം പോലീസ് തയ്യാറായത്. പരാതി കിട്ടി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയായ അനന്തുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയുടെ മൊബൈല്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം. മറ്റേതെങ്കിലും പെണ്‍കുട്ടികള്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുകയാണ്. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ കുടുംബവും ഏറെ ആശങ്കയിലാണ്. പെണ്‍കുട്ടിക്ക് കൂടുതല്‍ കൗണ്‍സിലിംഗ് അടക്കം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതല്‍ പേരെ ഇയാള്‍ പീഡനത്തിന് ഇരയാക്കിട്ടുണ്ടോ എന്നത് വ്യക്തമാകൂവെന്ന് ചിങ്ങവനം പോലീസ് വ്യക്തമാക്കി. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...