Thursday, May 8, 2025 3:17 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

യോഗം ഒന്‍പതിന്
ഈ വര്‍ഷത്തെ മകരവിളക്കിനോട് അനുബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് പഞ്ചായത്ത്തല അവലോകന യോഗം ഈ മാസം ഒന്‍പതിന് രാവിലെ 11 ന് മടത്തുംമൂഴി ഇടത്താവളത്തില്‍ ചേരുമെന്ന് റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി അറിയിച്ചു.

ഓവര്‍സീയര്‍ ഒഴിവ്
പളളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ നിലവിലുളള ഓവര്‍സീയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ സിവില്‍/ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഈ മാസം 18 ന് മൂന്ന് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04734 288621.

തൊഴില്‍രഹിത വേതനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ലഭിയ്ക്കുന്ന ഗുണഭോക്താക്കള്‍ വേതനം ലഭിക്കുന്നതിനായി ആധാര്‍ ലിങ്ക് ചെയ്ത പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഈ മാസം 13 ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. പാസ് ബുക്ക് പകര്‍പ്പ് നല്‍കാത്തവര്‍ക്ക് തൊഴില്‍രഹിത വേതനം ലഭിക്കുന്നതല്ല എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പത്തനംതിട്ട നഗരസഭ ലൈഫ് കുടുംബ സംഗമം 16 ന് നടക്കും
പത്തനംതിട്ട നഗരസഭ ലൈഫ് പി.എം.എ വൈ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഈ മാസം 16 ന് നടക്കും. ഇതിന് മുന്നോടിയായുളള സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം; അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന മത്സര പരീക്ഷ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം 2019-2020 ന്റെ അന്തിമ ഗുണഭോക്തൃ പട്ടിക www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം – 0484-2429130, കോഴിക്കോട് – 0495 2377786 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിന്‍റെ യുഎസ് യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

0
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് അമേരിക്കയിലെ ലോക പ്രശസ്തമായ...

തകർന്നുകിടക്കുന്ന ചെറിയനാട് റെയിൽവേ അടിപ്പാതയുടെ പണിതുടങ്ങി

0
ചെറിയനാട് : മാവേലിക്കര-കോഴഞ്ചേരി റോഡിൽ തകർന്നുകിടക്കുന്ന ചെറിയനാട് റെയിൽവേ അടിപ്പാതയുടെ...

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു

0
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം...

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് അന്തിമ അംഗീകാരമായി

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് അന്തിമ അംഗീകാരമായി....