ന്യൂഡല്‍ഹി: ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി മുസ്ലീം വോട്ടുകളുടെ ബ്രോക്കറാണെന്നും വെറും കോമാളിയാണെന്നും ബിജെപി എംപി അരവിന്ദ് ധര്‍മ്മപുരി. കോണ്‍ഗ്രസിനു വേണ്ടി മുസ്ലീം വോട്ടുകള്‍ പിടിച്ചു കൊടുത്തിരുന്ന ഒവൈസി ഇപ്പോള്‍ ടിആര്‍സിനു വേണ്ടിയാണ് ബ്രോക്കര്‍ പണി ചെയ്യുന്നത്. നേരത്തെ കോണ്‍ഗ്രസ് ഇതിന് പണം നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒവൈസിക്ക് പണം നല്‍കുന്നത് ടിആര്‍എസാണെന്നും അരവിന്ദ് ധര്‍മ്മപുരി പറഞ്ഞു.
ധൈര്യപൂര്‍വ്വം നിലകൊണ്ടതിന് ശിക്ഷയായി നേരിടേണ്ടിവന്ന ക്രൂരമായ അക്രമം എന്നാണ് ജെഎന്‍യുവിലെ ഭീകരതയെക്കുറിച്ച് ഒവൈസി പ്രതികരിച്ചത്. ജെഎന്‍യുവില്‍ നടന്നത് വളരെ അപലപനീയമായ സംഭവമാണെന്നും കേന്ദ്രമന്ത്രിമാര്‍ പോലും നിസ്സംഗതയോടെ ട്വീറ്റ് ചെയ്യുന്നത് എന്തൊരു മോശമാണ്? പോലീസുകാര്‍ എന്തുകൊണ്ടാണ് ഗുണ്ടകള്‍ക്കൊപ്പം നിലകൊണ്ടതെന്ന് മോദി സര്‍ക്കാര്‍ ഉത്തരം പറയേണ്ടതാവശ്യമാണെന്നും ഒവൈസി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.