ചെങ്ങന്നൂർ: എം സി റോഡരികിൽ സ്വകാര്യ വ്യക്തി കരിങ്കൽ പാറക്കൽ ഇറക്കി നടപ്പാതയും പാർക്കിംഗ് ഏരിയയും കയ്യേറി. പുത്തൻവീട്ടിൽ പടിക്കു സമീപമുള്ള ഇല്ലിമല പാലത്തിനോട് ചേർന്ന ഭാഗമാണ് കരിങ്കല്‍ കൂട്ടിയിട്ട് കയ്യേറിയത്.
റോഡിന്റെ പാർശ്വഭാഗത്തെ ഓടയുടെ മുകളിലും പാറക്കല്ല് ഇറക്കി ഇതുവഴിയുള്ള കാൽനടയാത്രയും തടസ്സപ്പെടുത്തിയിരിക്കുകയാണ്. തൊട്ടടുത്താണ് കെ.എസ്.ടി.പിയുടെ ബസ് കാത്തിരിപ്പു കേന്ദ്രം. പൊതുവേ റോഡിന് വീതി കുറവുള്ള ഭാഗത്ത് കരിങ്കല്ലുകൂടി കൂട്ടിയിട്ടതോടെ ഇവിടം അപകട മേഖലയായി. ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണെന്ന് സമീപവാസികള്‍ പറയുന്നു. നഗരസഭയുടെ 26 ഉം 2 ഉം വാർഡുകൾ അതിർത്തികൾ പങ്കുവെയ്ക്കുന്ന സ്ഥലമാണിത്. എന്നാല്‍ വാര്‍ഡിലെ ജനപ്രതിനിധികള്‍ ഇക്കാര്യം തീര്‍ത്തും അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കരിങ്കല്ല് അടിയന്തിരമായി ഇവിടെനിന്നും നീക്കം ചെയ്യണമെന്നും നടപ്പാത പൂര്‍വ സ്ഥിതിയില്‍ സഞ്ചാരയോഗ്യമാക്കി നല്‍കണമെന്നും നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.
ദീർഘനാളായി എന്ന് നാട്ടുകാർ പരാതി പറയുന്നു.