ഖേലോ ഇന്ത്യ – കേരള ടീമംഗങ്ങൾ യാത്രയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആസാമിലെ ഗുഹാട്ടിയിൽ ജനുവരി 10 മുതൽ 22 വരെ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിമ്സിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള വോളിബാൾ , കബഡി അണ്ടർ 17 വിമൻസ് ടീമംഗങ്ങൾ കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം യാത്ര തിരിച്ചു. ഇതാദ്യമായാണ് ടീമംഗങ്ങൾക്ക് മുഴുവനും വിമാനത്തിൽ യാത്ര ചെയ്തു മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം കേരളം സർക്കാർ ഒരുക്കിയിരിക്കുന്നത് .

ഇന്ന് വൈകിട്ട് ഏഴരക്കുള്ള ഇൻഡിഗോ ഫ്‌ളൈറ്റിൽ ടീമംഗങ്ങൾ യാത്രയായി . രാത്രി കൽക്കട്ടയിൽ എത്തുന്ന ഇവർ  അവിടെ നിന്നും നാളെ രാവിലെ അടുത്ത ഫ്‌ളൈറ്റിന് ആസാമിലെ ഗുഹാട്ടിയിലേക്കു പോകും. പത്താം തീയതിയാണ് മത്സരങ്ങൾ ആരംഭിക്കുക.

21 വയസ്സിൽ താഴെ, 17 വയസ്സിൽ താഴെ എന്നീ രണ്ടു വിഭാഗങ്ങളിലായി 24 കളിക്കാരാണ് വോളിബാൾ ടീമിലുള്ളത് . അണ്ടർ 17 ടീം മാനേജർ നിമ്മി , അണ്ടർ 21 ടീം മാനേജർ ജെയ്‌സൺ മമ്മുക്കേടം , കോച്ചുമാരായ ഹരിലാൽ , സണ്ണി ജോസഫ് എന്നിവരും സൈക്കോളജിസ്റ്റ് സ്വർഗീയ , ഫിസിയോ തെറാപ്പിസ്റ്റ് വരുൺ എന്നിവരും ടീമംഗങ്ങളോടൊപ്പമുണ്ട് . വോളിബാൾ മത്സരങ്ങൾ അവസാനിക്കുന്ന ജനുവരി 15 നു ടീമംഗങ്ങൾ കേരളത്തിലേക്ക് തിരിക്കും. സന്താന , ജിഷ എന്നിവരാണ് ടീം ക്യാപ്റ്റന്മാർ.

അണ്ടർ 17 വിമൻസ് കബഡിയിൽ പങ്കെടുക്കാൻ 12 ടീമംഗങ്ങളാണ് പോകുന്നത് . മാളവികയാണ് ടീം ക്യാപ്റ്റൻ . ടീം മാനേജർ അമൃത അരവിന്ദ് , കോച്ച് ഉദയകുമാർ എന്നിവരും ടീമിലുണ്ട് . കബഡി മത്സരങ്ങൾ അവസാനിക്കുന്ന 13 നു ടീം അംഗങ്ങൾ കേരളത്തിലേക്ക് തിരിക്കും .

ഉറപ്പായ മെഡൽ പ്രതീക്ഷകളോടെയാണ് തങ്ങൾ യാത്ര തിരിക്കുന്നതെന്നു എല്ലാ ടീമംഗങ്ങളും പറഞ്ഞു. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ത്രില്ലിൽ ആണ് കളിക്കാർ . വിമാനയാത്രക്ക് സൗകര്യമൊരുക്കിത്തന്ന കേരള സർക്കാരിനോട് കുട്ടികൾ തങ്ങളുടെ നന്ദി എടുത്തു പറഞ്ഞു.

റിപ്പോര്‍ട്ട് – ജോ ജോഹര്‍, കൊച്ചി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...