ആപ്പിൾ ഈ വർഷം പുതിയ 2 ഐഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്നു. പുതിയ ഐഫോണുകൾ എസ് ഇ 2 മോഡലുകൾ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. 2020 തുടക്കം തന്നെ ഐഫോൺ എസ് ഇ 2 വിപണിയിൽ എത്തിക്കാനാകുമെന്ന് ആപ്പിൾ അനലിസ്റ് ആയ മിങ് -ചി കുവോ പറയുന്നു. എന്നാൽ ഐഫോൺ ഇ എസ് 2 പ്ലസ് 2021 ആദ്യമാകും എത്തുകയെന്നും അദ്ദേഹം പറഞ്ഞു. വിപണി പിടിച്ചടക്കിയ നാല് ഇഞ്ച് ഐഫോൺ എസ് ഇയുടെ പിന്നാലെ എത്തുന്ന ഐഫോൺ എസ് ഇ 2 -ന് 4.7 ഇഞ്ച് സ്ക്രീൻ വലുപ്പം ആയിരിക്കും ഉണ്ടാവുക. ആപ്പിളിൻറെ എ 13 പ്രൊസസർ ഉള്ള ഫോണിൻറെ ശേഷി 3 ജി ബി റാം ആയിരിക്കും.
പുതുവർഷം 2 ഐഫോണുകൾ പരിചയപ്പെടുത്താനൊരുങ്ങി ആപ്പിൾ
RECENT NEWS
Advertisment