കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയുമായി കുടുംബം. കോഴിക്കോട് വാണിമേല്‍ സ്വദേശി പറമ്പത്ത് റീജിത്ത് ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വൃക്കയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പാളിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പരിശോധനയ്ക്കായി യൂറോളജി വിഭാഗം മേധാവി കൈക്കൂലി വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍. യൂറോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി. 2025 ആഗസ്റ്റിലാണ് കോഴിക്കോട് വാണിമേല്‍ സ്വദേശി പറമ്പത്ത് റീജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ആഗസ്റ്റ് ആറിന് റീജിത്തിനെ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃക്കയില്‍ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ഡോക്ടര്‍മാര്‍ വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയത് നടത്തിയതെന്നും, ശസ്ത്രക്രിയ കഴിഞ്ഞത് മുതല്‍ ആരോഗ്യനില അനുദിനം വഷളായെന്നും കുടുംബം ആരോപിച്ചു. ഏപ്രില്‍ 1ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റീജിത്തിന്റെ രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയാണ് ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധു ആരോപിക്കുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെയ് 18ന് ആണ് റീജിത്തിനെ മെഡിക്കല്‍ കോളേജില്‍ വീണ്ടും പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിനും വൃക്കകള്‍ക്കും അണുബാധയുണ്ടായതിനെ തുടര്‍ന്ന് മെയ് 30ന് ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു റീജിത്ത് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വേണുഗോപാലിന് 5000 രൂപ നല്‍കിയെന്നും ബന്ധു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...