ഉപസമിതി തെളിവെടുപ്പ് യോഗം മാറ്റി
സംസ്ഥാനത്തെ സോപ്പ് നിര്‍മ്മാണമേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം, ചെറുകിട തോട്ട വ്യവസായ മേഖലയിലെ മിനിമം വേതനം എന്നിവ പുതുക്കി നിശ്ചയിക്കുന്നതിന് ഏപ്രില്‍ 16 വെള്ളിയാഴ്ച കോട്ടയം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഉപസമിതി തെളിവെടുപ്പ് യോഗം കോവിഡ് -19 പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു
നാഷണല്‍ അവാര്‍ഡ് ഫോറം സീനിയര്‍ സിറ്റിസണ്‍സ് വയോശ്രേഷ്ഠ സമ്മാന്‍ പ്രകാരം നോമിനേഷന്‍ ക്ഷണിച്ചു. സീനിയര്‍ സിറ്റിസണ്‍സ്, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഈ അവാര്‍ഡിന് നോമിനേഷന്‍ നല്‍കാം. നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. വിശദ വിവരങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ/ വെബ് സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468 2325168. നിശ്ചിത തീയതി കഴിഞ്ഞതും നിബന്ധനകള്‍ പാലിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.
ധാരണാപത്രം ഒപ്പുവെച്ചു
പത്തനംതിട്ട ജില്ലാ നിര്‍മ്മിതി കേന്ദ്രവും കാരുവേലി(കൊല്ലം) ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും നിര്‍മ്മിതി കേന്ദ്രത്തിന്റെ ചെയര്‍മാനുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്.
ധാരണ പ്രകാരം നിര്‍മ്മിതി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ കോളേജില്‍ നിന്നുള്ള സാങ്കേതിക സഹായം ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മ്മിതികേന്ദ്രം ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുകയും ചെയ്യും. നിര്‍മ്മിതികേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്.സുനില്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് പ്രകാശ്, സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.ബി.സരസ്വതി, പ്രൊഫ.സുധി മേരി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.