സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ത്രിദിനപരിശീലനം
സ്‌ഫോടകവസ്തുക്കള്‍, എല്‍പിജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങളുടേയും രാസപദാര്‍ത്ഥങ്ങളുടേയും സുരക്ഷിതമായ കൈകാര്യം ചെയ്യല്‍, ഡ്രൈവര്‍മാര്‍ക്കുള്ള ശാസ്ത്രീയ പരിശീലനം എന്നിവ ഈ മാസം 12,13,14 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തില്‍ നടക്കും. ഫോണ്‍.0471 – 2779200

യുവ ബൂട്ട് ക്യാംപ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന രണ്ട് ദിവസത്തെ യുവ ബൂട്ട് ക്യാംപ് തിരുവല്ല മാര്‍ത്തോമ കോളേജില്‍ ഈ മാസം 12,13 തീയതികളില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.ഐ.ഇ.ഡി യുടെ വെബ്‌സൈറ്റായ ംംം.സശലറ.ശിളീ സന്ദര്‍ശിക്കുക.

സര്‍ട്ടിഫിക്കറ്റ് വിതരണം
2021 നവംബര്‍ അഞ്ചു മുതല്‍ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ നടത്തിയ പരീക്ഷാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിനായി പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമായിട്ടുണ്ട്. പരീക്ഷാര്‍ഥികള്‍ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പുമായി വന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കി വരുന്ന ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതി 2021 – 22 വര്‍ഷം ചേരുവാന്‍ താല്പര്യമുളള അംഗീകൃത മത്സ്യത്തൊഴിലാളികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവരും, 60 വയസ് കഴിയാത്തവരും, ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (എഫ്.ഐ.എം.എസ്) രജിസ്റ്റര്‍ ചെയ്തതും, മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2021 മാര്‍ച്ച് വരെ തുക അടച്ചതിന്റെ രസീത് , ക്ഷേമനിധിപാസ് ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത് പാസ്ബുക്കിന്റെ പകര്‍പ്പ് കഴിഞ്ഞ 6 മാസത്തിനകം എടുത്ത 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ജനുവരിയില്‍ ഗുണഭോക്തൃ വിഹിതം 2 ഗഡു (250*2) 500 രൂപ മത്സ്യഭവന്‍ ഓഫീസ്, തിരുവല്ല, റവന്യൂ ടവര്‍ എന്ന വിലാസത്തില്‍ ഈ മാസം 21, 22 തീയതികളില്‍രാവിലെ 11 നും വൈകിട്ട് 4 നാലിനും ഇടക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഡിസംബര്‍ മാസം 31 വരെയുള്ള തീയതികളില്‍ ഗുണഭോക്താക്കള്‍ക്ക് ഓഫീസില്‍ വിഹിതം അടക്കാം. ഫോണ്‍ : 0468 – 2967720.

ഗവ.വനിത ഐ.ടി.ഐയില്‍ ഇന്റര്‍വ്യു
മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം പതിനെട്ടിന് രാവിലെ 11 ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടത്തും. ട്രേഡില്‍ എന്‍.റ്റി.സിയും 3 വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി /ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0468 – 2259952.

അപേക്ഷ ക്ഷണിച്ചു
കേന്ദ്രഗ്രാമവികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ എന്നിവര്‍ ചേര്‍ന്ന് സൗജന്യമായി നടത്തുന്ന തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ആക്‌സസ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം നാല് മാസം ദൈര്‍ഘ്യമുള്ള വെബ് ഡവലപര്‍ / സോഫ്റ്റ് വെയര്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത ഡിഗ്രി(കംപ്യൂട്ടറുമായി ബന്ധമുള്ള ഡിഗ്രി /ഡിപ്ലോമ ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് വാട്‌സാപ്പ് മുഖേന ബന്ധപ്പെടുക. 9495363565.

ഇസിജി ടെക്‌നീഷ്യന്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക ഇസിജി ടെക്‌നീഷ്യനെ ദിവസവേതന നിരക്കില്‍ 179 ദിവസത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17 ഉച്ചയ്ക്ക് ഒന്ന് വരെ. യോഗ്യത പ്ലസ്ടു /വിഎച്ച്എസ് സി ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോ മെട്രിക് കോഴ്‌സ് /ഡിപ്ലോമ ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി /ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി. അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. 19 ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ലാബ് ടെക്‌നീഷ്യന്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക ലാബ് ടെക്‌നീഷ്യനെ ദിവസവേതന നിരക്കില്‍ 179 ദിവസത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17 ഉച്ചയ്ക്ക് ഒന്ന് വരെ. യോഗ്യത പിഡിസി /പ്ലസ് ടു, ഡിഎംഎല്‍ടി, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം(കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍) ഉണ്ടായിരിക്കണം. അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. 19 ന് രാവിലെ പന്ത്രണ്ട് മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ശുദ്ധജലവിതരണം തടസപ്പെടും
പത്തനംതിട്ട നഗരസഭയുടെ ശുദ്ധജല വിതരണശൃംഖലയുടെ അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് കല്ലറക്കടവില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ടേക്ക് പമ്പ് ഹൗസില്‍ ശബരിമല വനാന്തരങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളും ഉരുള്‍പൊട്ടലും കാരണം ചെളിയും മണ്ണും നിറഞ്ഞ് പൂര്‍ണമായും പമ്പ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. പമ്പ് ഹൗസിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവര്‍ത്തി 11ന് രാവിലെ മുതല്‍ ആരംഭിക്കുന്നതിനാല്‍ ശുദ്ധജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പ്രവേശനതീയതി നീട്ടി
സ്‌കോള്‍ കേരള 2021 – 23 ബാച്ചിലേക്കുള്ള ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്ട്രര്‍ ചെയ്യാനുള്ള സമയപരിധി ഈ മാസം 17 വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍.0471 2342950, 2342271

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....