Friday, April 19, 2024 6:19 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റിപ്പബ്ലിക് ദിനാഘോഷം : യോഗം 17ന്
ഭാരതത്തിന്റെ 73-ാംമത് റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച യോഗം 17ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Lok Sabha Elections 2024 - Kerala

അഭിമുഖം മാറ്റി വെച്ചു
പത്തനംതിട്ട ജില്ലയിലെ സിവില്‍ നീതിന്യായ വകുപ്പില്‍ ഭാഗിക സമയ തൂപ്പുജോലി തസ്തികയിലേക്ക് സ്ഥിരം നിയമനം നല്‍കുന്നതിനായി പത്തനംതിട്ട ജില്ലാ കോടതി ഓഫീസില്‍ ജനുവരി 17 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദാക്കി
പത്തനംതിട്ട ജില്ലയില്‍ സാമൂഹ്യനീതി വകുപ്പില്‍ മേട്രണ്‍ ഗ്രേഡ് ഒന്ന് (കാറ്റഗറി നം.669/14) തസ്തികയിലേക്ക് 9190 – 15780 രൂപ ശമ്പള നിരക്കില്‍ 23.08.2017 തീയതിയില്‍ നിലവില്‍ വന്ന 826/17/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയും കെ.പി.എസ്.സി റൂള്‍സ് ഓഫ് പ്രൊസിഡ്യുര്‍ റൂള്‍ 13 പ്രകാരം ദീര്‍ഘിപ്പിച്ച അധിക കാലാവധിയും 24.08.2021 (22.08.2021, 23.08.2021 അവധിദിവസങ്ങള്‍) തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 25.08.2021 പൂര്‍വ്വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 24.08.2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയിരിക്കുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഇന്റര്‍വ്യു
ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും പാഠഭാഗങ്ങള്‍ പരിശീലിപ്പിക്കുന്നതിനും സമഗ്രശിക്ഷാകേരളം സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ (എലിമെന്ററി വിഭാഗം) 2021-22 പദ്ധതി കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍സിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം പതിനേഴിന് രാവിലെ പത്തിന് സമഗ്ര ശിക്ഷയുടെ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഓട്ടിസം, എസ്എല്‍ഡി,വിഐ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യത – സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ (എലിമെന്ററി)സ്‌റ്റേജ് 1 (പ്രീസ്‌കൂള്‍ -പ്രൈമറി)അന്‍പത് ശതമാനത്തില്‍ കുറയാതെ പ്ലസ് ടു /തത്തുല്യ യോഗ്യത, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ദ്വിവത്സര ഡിപ്ലോമ. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (എലിമെന്ററി)സ്റ്റേജ് 2 (ക്ലാസ് 6-8)അന്‍പത് ശതമാനത്തില്‍ കുറയാതെ ഡിഗ്രി, സ്‌പെഷ്യല്‍ ബിഎഡ്, പ്രായപരിധി അന്‍പത് വയസ്. ഫോണ്‍ : 0469 – 2600167.

അപേക്ഷ ക്ഷണിച്ചു
അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം) നടത്തുന്ന സൗജന്യ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊലൂഷന്‍ എന്ന രണ്ടുമാസ തൊഴിലധിഷ്ഠിത കോഴ്സിലേക്ക്, പന്തളം,അടൂര്‍, പത്തനംതിട്ട മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്ന ബി പി എല്‍ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാനപരിധി ഒരുലക്ഷത്തില്‍ താഴെ. താല്പര്യമുള്ളവര്‍ കോളേജിന്റെ വെബ് സൈറ്റില്‍ നിന്നും (രലമ.മര.ശി) അപേക്ഷ ഫോറം പ്രിന്റ് എടുത്തു ജനുവരി 20 ന് മുമ്പ് കോളേജില്‍ എത്തിക്കണം. പ്രായം : 18 – 35, യോഗ്യത : എസ് എസ് എല്‍ സി. ഫോണ്‍ : 0473 – 4231995, 9995041940.

ലേലപരസ്യം
പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ അടൂര്‍ എക്സൈസ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ ലേലം ഈ മാസം 18 ന് രാവിലെ 11.00 ന്. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി അടൂര്‍ എക്സൈസ് കോംപ്ലക്സില്‍ പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും, ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222873.

സ്‌കോള്‍ കേരള ; വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്ത്സ് പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു
സ്‌കോള്‍ കേരള മുഖേനെയുള്ള 2021 – 22 അധ്യയന വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന്റെ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ഈ മാസം 19 വരെയും 60 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയച്ചു നല്‍കണം. അന്വേഷണങ്ങള്‍ക്ക് സംസ്ഥാന /ജില്ലാ ഓഫീസുകളിലെ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍ : 0471 – 2342950, 2342271, 2342369

നാഷണല്‍ ലോക് അദാലത്ത്
കേരളാ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12 ന് ജില്ലയില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട കോടതി കോംപ്ലക്സിലുള്ള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റികള്‍ അതത് താലൂക്കുകളിലുളള കോടതികളിലുമാണ് അദാലത്ത് നടത്തുക. ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍ ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബ കോടതി കേസുകള്‍, തൊഴില്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യു, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. ഫോണ്‍ : 0468 – 2220141

രേഖകള്‍ ഹാജരാക്കണം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ബി.പി.എല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഗുണഭോക്താവിന്റെ പേര് ഉള്‍പ്പെട്ട റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് (ആധാറിന് പകരം പെന്‍ഷന്‍ ഐ.ഡി നമ്പര്‍ രേഖപ്പെടുത്തിയാലും മതി) എന്നിവയുടെ പകര്‍പ്പ് ജനുവരി 18 നകം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 5252029.

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2020-21 ലെ പ്രോജക്ട് നമ്പര്‍ 951/21 പ്രകാരം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണം എന്ന പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന ഒരു തേക്ക് മരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 21 ന് രാവിലെ 11.30 ന് ലേലം ചെയ്ത് വില്‍ക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 21 ന് രാവിലെ 11.30 വരെ. ഫോണ്‍ : 0468 – 2222198, [email protected].

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി ഭീതി ; 21,537 പക്ഷികളെ ഇന്ന് കൊന്നൊടുക്കും, ജാഗ്രത നിർദ്ദേശവുമായി അധികൃതർ…!

0
ആലപ്പുഴ: എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന്...

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അറിയാം…!

0
നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍...

ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു ; ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെ​യ്തിട്ടില്ല,...

0
ഡ​ൽ​ഹി: ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെയ്തിട്ടില്ലെന്ന് ഇ​ഡിയുടെ...

ഡൽഹിയിൽ പ്രമുഖ യൂ​ട്യൂ​ബ​റെ മരിച്ച നി​ല​യി​ൽ കണ്ടെത്തി ; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

0
ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​ർ സ്വാ​തി ഗോ​ദ​ര കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ചാ​ടി ജീവനൊടുക്കിയ...