ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട കൂടല്‍ ജിവിഎച്ച്എസ്എസിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിക്കുന്നു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4. ഫോണ്‍ : 9961866938
പരീക്ഷ രജിസ്‌ട്രേഷന്‍
കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ ബി പി ടി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് ജനുവരി ഇരുപത്തിനാലു മുതല്‍ ഫെബ്രുവരി രണ്ടു വരെ ഫെനില്ലാതെയും പേപ്പറൊന്നിനു 110 /രൂപ ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരേയും, 335 /രൂപ സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി നാല് വരേയും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം.
പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
ഫൈനല്‍ ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്ററി (2010 & 2015 സ്‌കീമുകള്‍) തിയറി, അവസാന വര്‍ഷ ബി എസ്സ് സി മെഡിക്കല്‍ മൈക്രോബയോളജി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി, സെക്കന്റ് പ്രൊഫഷണല്‍ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016സ്‌കീം) തിയറി , സെക്കന്റ് പ്രൊഫഷണല്‍ ബി എ എം എസ്സ് ഡിഗ്രി പാര്‍ട്ട് രണ്ട് സപ്ലിമെന്റീറി (2010 സ്‌കീം) തിയറി, സെക്കന്റ് പ്രൊഫഷണല്‍ ബി എ എം എസ്സ് ഡിഗ്രി പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി (2010 സ്‌കീം) തിയറി, സെക്കന്റ് ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി തിയറി, സെക്കന്റ്‌സ ബി എച്ച് എംഎസ്സ് ഡിഗ്രി റെഗുലര്‍ /സപ്ലിമെന്ററി (2015 സ്‌കീം) തിയറി, അവസാന വര്‍ഷ ബി എസ്സ് സി മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി റെഗുലര്‍ /സപ്ലിമെന്ററി തിയറി , അവസാന വര്‍ഷ ബി എസ്സ് സി മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി റെഗുലര്‍/സപ്ലിമെന്റിറി (2016 & 2014 സ്‌കീമുകള്‍) തിയറി എന്നീ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
അപേക്ഷാതീയതി നീട്ടി
കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലക്കു കീഴില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ്, കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്, തൃപ്പൂണിത്തറയിലെ സ്‌കൂള്‍ ഓഫ് ഫണ്ടമെന്റഫല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വ്വേദ, തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എന്നിവിടങ്ങളിലേക്ക് അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍/റീ എംപ്ലോയ്‌മെന്റ് /കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി പതിനഞ്ച് വരെ ദീര്‍ഘിപ്പിച്ചു.അപേക്ഷകര്‍ വിശദമായ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പുകള്‍ സഹിതം രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഒ., തൃശൂര്‍ 680596 എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ വെബ്‌സൈറ്റ് ‘ംംം.സൗവ.െമര.ശി’ സന്ദര്‍ശിക്കുക. ഫോണ്‍ : 0487 – 2207664, 2207650.
സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം
ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ദേശീയ നഗര ഉപജീവനമിഷന്‍ നടത്തുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവല്ല, ചങ്ങനാശേരി നഗരസഭാ പരിധികളില്‍ താമിസിക്കുന്ന ബിപിഎല്‍ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ്, ഫീല്‍ഡ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി മുപ്പത്തിയഞ്ച് വയസില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cek.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 9544862039, 9605021976.
അംശാദായം ഒഴിവാക്കി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് ഉടമ/ തൊഴിലാളി അംശാദായം 2021 ഒക്ടോബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഒഴിവാക്കിയതായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
അംശാദായം ഒഴിവാക്കി
കേരള ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഉടമ/ തൊഴിലാളി അംശാദായം 2021 ഒക്ടോബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഒഴിവാക്കിയതായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം
കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണെന്ന് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍പ്പെട്ട അരുവാപ്പുലം, കോന്നി, തണ്ണിത്തോട് എന്നീ പഞ്ചായത്തുകളിലെ 95 അംഗന്‍വാടികളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിനും കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും സീല്‍ ചെയ്ത ടെന്‍ഡറുകള്‍ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷണിക്കുന്നു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4. ഫോണ്‍ 0468 2334110.
ഗതാഗതനിയന്ത്രണം
കൂടല്‍ രാജഗിരി റോഡിനു സമീപമുള്ള ഇരുതോട് പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്നുമുതല്‍ ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങള്‍ കലഞ്ഞൂര്‍ പാടം വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 8086395059.
ടെന്‍ഡര്‍ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടറുകള്‍ ഫെബ്രുവരി രണ്ടിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കേണ്ടതാണ്. ഫോണ്‍ 0469 2610016.
വികസന സെമിനാര്‍ ഇന്ന്
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ 19 ന് 11 മണിക്ക് ഓണ്‍ലൈനായി ചേരുമെന്ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഓണ്‍ലൈന്‍ തൊഴില്‍ മേള
കേരള നോളജ് ഇക്കോണമി മിഷന്‍ നാളെ(21) മുതല്‍ 27 ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ തൊഴില്‍ മേളയിലും റോബോട്ടിക് അഭിമുഖത്തിലും പങ്കെടുക്കാം. ഫോണ്‍ : 0471 – 2737881.
കേരള മ്യൂറല്‍ പെയ്ന്റേഴ്സ് ക്യാമ്പ്
കേരള ലളിതകലാ അക്കാദമിയും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയില്‍ സംഘടിപ്പിക്കുന്ന കേരള മ്യൂറല്‍ പെയിന്റേഴ്സ് ക്യാമ്പിന്റെ ഉദ്ഘാടനം 20ന് രാവിലെ 11ന് അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് നിര്‍വ്വഹിക്കും. ഡി.സി ഫൗണ്ടേഷന്‍ സി.ഇ.ഒ. രവി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 20 കലാകൃത്തുക്കളാണ് പ്രസ്തുത ക്യാമ്പില്‍ പങ്കെടുക്കുന്നത്.