സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പി എസ് സി പരീക്ഷ മാറ്റിവച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 23, 30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് മാറ്റി വച്ചു. പുതുക്കിയ തീയതി അനുസരിച്ച് ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2/ഐഎംഎസ് (കാറ്റഗറി നമ്പര്‍ 101/19) 28 ന് ഉച്ചയ്ക്ക് 2.30 നും റിസപ്ഷനിസ്റ്റ് – മെഡിക്കല്‍ എഡ്യുക്കേഷന്‍ (കാറ്റഗറി നമ്പര്‍ 003/19) 27 ന് ഉച്ചയ്ക്ക് 2.30 നും ഓപ്പറേറ്റര്‍ /കേരള വാട്ടര്‍ അതോറിറ്റി (കാറ്റഗറി നമ്പര്‍ 211/20) ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 2.30 നും നടത്തും.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂര്‍ ഗവ വിഎച്ച്എസ്എസില്‍ ഓഫീസ് ഓപ്പറേഷന്‍ എക്സിക്യൂട്ടീവ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പോഗ്രാമിംഗ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്സുകളുടെ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരങ്ങളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് ഒന്നുവരെ.

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് : ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 27ന്
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജനുവരി 27ന് ഉച്ചകഴിഞ്ഞ് 2.30ന് ഓണ്‍ലൈനായി യോഗം ചേരും.

മാരാമണ്‍ കണ്‍വന്‍ഷന്‍ : ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 27ന്
മരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജനുവരി 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈനായി യോഗം ചേരും.

സ്പെഷല്‍ സ്‌കൂള്‍ പാക്കേജ്
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പാക്കേജ് 2021-22 വര്‍ഷം മുതല്‍ ഓണ്‍ലൈനായാണ് നടപ്പാക്കുന്നത്. സാമൂഹിക നീതി വകുപ്പില്‍ നിന്നോ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നോ രജിസ്ട്രേഷന്‍ ലഭ്യമായിട്ടുള്ള പത്തനംതിട്ട ജില്ലയിലെ സ്പെഷല്‍ സ്‌കൂള്‍ മേധാവികള്‍ http://www.ssportal.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 2021-22 വര്‍ഷത്തെ പാക്കേജിനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാറാണി അറിയിച്ചു. ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 27.

കര്‍ഷക കടാശ്വാസ കമ്മിഷന്‍ സിറ്റിങ് : അപേക്ഷകര്‍ ബാങ്കില്‍ ഹാജരാകേണ്ട
കര്‍ഷക കടാശ്വാസ കമ്മിഷന്‍ ജനുവരി 28, 29 തീയതികളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നടത്തുന്ന ഓണ്‍ലൈന്‍ സിറ്റിങ്ങുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ ബാങ്കില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ വേണ്ടെന്ന് സെക്രട്ടറി അറിയിച്ചു. കമ്മിഷനില്‍നിന്ന് അറിയിപ്പു ലഭിച്ചവര്‍ ഫോണ്‍ മുഖേന ബാങ്കിലോ, കമ്മീഷന്‍ ഓഫിസിലോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2743783.

ടെന്‍ഡര്‍
അടൂര്‍ വടക്കടത്തുകാവ് ഗവ. വിഎച്ച്എസ് സ്‌കൂളില്‍ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് (ഇഡിഎസ്) കോഴ്സിന്റെ ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരണങ്ങളുടെ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 9995227120.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...