സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അദാലത്ത്
ഏനാദിമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഫെബ്രുവരി-11, 26 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അദാലത്ത്. 2017 മാര്‍ച്ച് 31 വരെ ഏനാദിമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ചത് മൂലം നടപടി നേരിടുന്ന ആധാരങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അദാലത്തില്‍ കുറവ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചും കേസ് തീര്‍പ്പാക്കാം. ഫോണ്‍-04734-246372.

വിദ്യാഭ്യാസ വായ്പ – ത്രിദിന ബോധവത്കരണ പഠന ക്യാമ്പ്
നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കും. സ്വദേശത്തും വിദേശത്തും ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ നടപടിക്രമങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുകയാണ് ലക്ഷ്യം. ദേശസാല്‍കൃത ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് മുന്‍പായി 9633031098 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

മസ്റ്ററിംഗ്
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുളള സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ ഫെബ്രുവരി ഒന്നു മുതല്‍ 20 വരെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബന്ധുക്കള്‍ ഹോം മസ്റ്ററിംഗ് നടത്തുന്നതിന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. 2019 ഡിസംബര്‍ 31 വരെയുളള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ മാത്രമേ മസ്റ്റര്‍ ചെയ്യാവൂ. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ പഞ്ചായത്ത് ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.

വായ്പകള്‍ക്ക് അപേക്ഷിക്കാം
ജില്ലയിലെ പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു /ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹ, ഭവന, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ / ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍), വായ്പകള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പ്രായം 18 നും 55നും മധ്യേ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സുണ്ടായിരിക്കണം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9400068503.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...