സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കെട്ടിട ലേലം
കോന്നി താലൂക്ക് ആശുപത്രിയിലെ കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ മൂന്ന് കെട്ടിടങ്ങള്‍ ഈ മാസം 14 ന് രാവിലെ 11 ന് പൊളിച്ചു നീക്കി പരസ്യമായി ലേലം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ലേലത്തില്‍ രാവിലെ 10.30 മുതല്‍ 11 വരെയുളള സമയത്ത് 5000 രൂപ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കാം.

തൈകള്‍ വില്‍പ്പനയ്ക്ക്
വലിയ കൂടെയില്‍ തയ്യാറാക്കിയിട്ടുള്ള ഈട്ടി, തേക്ക്, അമ്പഴം തൈകള്‍ വില്പനയ്ക്ക്. വാഴപ്പാറയിലെ വനം വകുപ്പ് ജില്ലാ നഴ്‌സറിയില്‍ ലഭ്യമാണ്. ഫോണ്‍ : 854603707, 9562600031

ജില്ലയില്‍ അതിദാരിദ്ര നിര്‍ണയ പ്രക്രിയ പൂര്‍ത്തിയായി
അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്രം ഇല്ലാതാക്കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയില്‍ 2817 കുടുംബങ്ങളെ കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ പന്തളം മുനിസിപ്പാലിറ്റിയിലും കുറവ് മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലുമാണ്. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല സമിതിയാണ് സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്തത്. ഭക്ഷണലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവ അടിസ്ഥാനമാക്കി തീവ്ര അതിതീവ്ര ക്ലേശ ഘടകങ്ങള്‍ ബാധകമാകുന്ന കുടുംബങ്ങളെ അതിദാരിദ്ര്യരായി കണക്കാക്കുന്ന നിലയിലാണ് സൂചകങ്ങള്‍ നിശ്ചയിച്ചത്. കിലയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചായിരുന്നു ഈ പ്രക്രീയ പൂര്‍ത്തിയാക്കിയത്. 1800ല്‍ അധികം സന്നദ്ധപ്രവര്‍ത്തകരും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ഗതാഗത നിയന്ത്രണം
പറക്കോട് – ഐവര്‍കാല റോഡില്‍ വയലില്‍കടപടി ഭാഗത്ത് പൈപ്പ് കള്‍വര്‍ട്ടിന്റെ പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും (ഫെബ്രുവരി 4,5 ) ഇതുവഴിയുളള ഗതാഗതം നിരോധിച്ചു. നിലയ്ക്കമുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അന്തിച്ചിറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞും, അടൂര്‍-മണ്ണടി റോഡില്‍ കളത്തട്ട് ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചിറ്റാണിമുക്ക് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞും പോകണമെന്ന് പന്തളം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ സമയം നീട്ടി
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം 2021-2022 വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 28 വരെ ദീര്‍ഘിപ്പിച്ചതായി കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2220248.

നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കും
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം മണിനാദം സംസ്ഥാനതല മത്സരം ചാലക്കുടിയില്‍ സംഘടിപ്പിക്കും. ഓണ്‍ലൈനായി നടത്തുന്ന ജില്ലാതല മത്സരത്തില്‍ 18നും 40നും മദ്ധ്യേ പ്രായമുള്ള 10 പേരുടെ ടീമിന് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അവരുടെ 10 മിനിറ്റ് പെര്‍ഫോര്‍മന്‍സ് വിഡിയോകള്‍ എംപിത്രീ ഫോര്‍മാറ്റില്‍ സി.ഡിയിലോ പെന്‍ഡ്രൈവിലോ ക്ലബ്ബിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഈ മാസം 15നകം പത്തനംതിട്ട ജില്ല ഓഫീസില്‍ സമര്‍പ്പിക്കണം. അയയ്ക്കുന്ന വിഡിയോകളുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മണിനാദം 2022 എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0468 – 2231938, 9847545970

പത്തനംതിട്ട നഗരസഭയില്‍ ലൈസന്‍സ് ഫീസ് പുതുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം
പത്തനംതിട്ട നഗരസഭയില്‍ പുതിയ ലൈസന്‍സ് അനുവദിക്കുന്നതിനും 2022-23 വര്‍ഷത്തെ ലൈസന്‍സ് ഫീസ് പുതുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ലൈസന്‍സിയുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, അവസാന വര്‍ഷം ലൈസന്‍സ് അടച്ചതിന്റെ കോപ്പി(പുതുക്കുന്നതിന്), മാലിന്യ സംസ്‌കരണത്തിന് ഒരുക്കിയിരിക്കുന്ന സംവിധാനം സംബന്ധിച്ച വിവരണം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. നിലവില്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്തവര്‍ക്ക് ആയതിനുളള സൗകര്യം നഗരസഭാ ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്. പിഴ കൂടാതെ ഫീസ് ഒടുക്കുവാന്‍ ഈ മാസം മുതല്‍ സാധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...