Wednesday, July 2, 2025 5:43 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജസ് ഡിപ്പാര്‍ട്ട്മെന്റ്സ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (കാറ്റഗറി നം.531/2019) തസ്തികയിലേക്ക് 20000-45800 ശമ്പള നിരക്കില്‍ 10.03.2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലയിലെ കൊടുമുടി അട്ടത്തോട് കമ്മ്യൂണിറ്റി ഹാളുകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറികളിലെ പട്ടിക വര്‍ഗക്കാരായ പഠിതാക്കള്‍ക്ക് പഠനം സുഗമമാക്കുന്നതിനും സങ്കേതങ്ങളില്‍ ഊരുകൂട്ട സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും ആവശ്യമായ ഗുണനിലവാരമുള്ള കമ്പനിയുടെ സൗണ്ട് സിസ്റ്റം (2 ജോടി) അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും സീല്‍ ചെയ്ത ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് അഞ്ച്. ഫോണ്‍ : 0473 – 5227703.

സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി), 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി (എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം) സംഘടിപ്പിക്കുന്നു. മാര്‍ച്ച് 21 മുതല്‍ 31 വരെ എറണാകുളം ജില്ലയില്‍ കളമശേരിയിലുള്ള കെഐഇഡി ക്യാമ്പസില്‍ പരിശീലനം നടക്കും. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തികച്ചും സൗജന്യമായിട്ടാണ് ഈ കോഴ്സ് നല്‍കുന്നത്. താല്പര്യമുള്ളവര്‍ (കെഐഇഡി) വെബ്സൈറ്റ് ആയ www.kied.info വില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890 / 2550322/ 9605542061.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...