ജില്ലയിലെ ഏറ്റവും വലിയ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം അന്തിമഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രി പരിസരത്തുള്ള ജില്ലയിലെ ഏറ്റവും വലിയ ഓക്സിജൻ പ്ലാൻ്റ് പ്രവർത്തനം അന്തിമഘട്ടത്തിൽ പുരോഗമിക്കുന്നു. മാർച്ച് 10 ന് മുമ്പ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. രണ്ട് കോടി രൂപ ചിലവഴിച്ചാണ് ജില്ലാ ആശുപത്രിയിൽ രണ്ട് ഓക്സിജൻ പ്ലാൻ്റുകൾ തയ്യാറാകുന്നത്. സർക്കാരിൻ്റെയും അതോടൊപ്പം വി കെ എൻ ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്നതുമായ പ്ലാൻ്റുകളാണ് ജില്ലാ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങാൻ ഒരുങ്ങുന്നത്. പ്ലാൻറിക്കോർമമായ ആധുനിക മെഷീനുകൾ കോയമ്പത്തൂരിൽ നിന്നും രണ്ടു ദിവസങ്ങളിലായി എത്തിച്ചു കഴിഞ്ഞിട്ടുണ്ട്.

പ്ലാൻ്റിൽ നിന്നും ട്യൂബുകൾ വഴി കിടക്കകളിലേക്ക് നേരിട്ട് ഓക്സിജൻ എത്തിക്കുന്നതിൻ്റെ ഭാഗമായി പൈപ്പ് ലൈൻ വലിക്കുന്നതിൻ്റെ ജോലി യുദ്ധകാലാടിസ്ഥാനത്തിൽ ഇടെm ആരംഭിക്കും. ത്രി ഫെയ്സ് കണക്ഷനുകളിലൂടെ പ്ലാൻ്റിലേക്ക് ഭൂഗർഭ കേബിൾ വലിക്കുന്ന ജോലികൾ ഇതിനകം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ഇതിനു മാത്രം 70 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചില വഴിച്ചത്. ഇത് കൂടാതെ 50 ലക്ഷം രൂപാ ചിലവിൽ പുതിയ ജനറേറ്റർ സ്ഥാപിക്കുന്ന ജോലികൾ അടുത്ത ദിവസം മുതൽ ആരംഭിക്കും. രണ്ട് പ്ലാൻറുകളിൽ നിന്നും ഒരു മിനിറ്റിൽ 1300 ലിറ്റർ ഓക്സിജനാണ് ഉൽപ്പാദിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി....

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...