സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍(2020-21 അധ്യയന വര്‍ഷം) ബിരുദ /ബിരുദാനന്തര കോഴ്സുകള്‍ക്കും, ബി ടെക്ക്, ബി.എസ്.സി നഴ്സിംഗ്, ബി.ഡി.എസ്, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എല്‍.എല്‍.ബി കോഴ്സുകള്‍ക്കും, ഇവയുടെ ബിരുദാനന്തര കോഴ്സുകള്‍ക്കും 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായവരില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റുകളുടേയും, സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഈ മാസം 31ന് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് ഓഫീസില്‍ സമര്‍പ്പിക്കണം. കേരളത്തിനു പുറത്തുളള സര്‍വകലാശാലകളിലും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്സ് പൂര്‍ത്തിയാക്കിയവര്‍, കേരളത്തിലെ സര്‍വ കലാശാലകള്‍ നല്‍കുന്ന ഇക്വലന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ : 0468 – 2223169.

ടീംലീഡര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തിരഞ്ഞെടുപ്പ്
ജലജീവന്‍ പദ്ധതി പ്രകാരം ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണഭവനങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഐ.എസ്.എ ജോലികള്‍ പഞ്ചായത്ത് തലത്തില്‍ ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ടീംലീഡര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ, കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. പ്രായ പരിധി 01.01.2022 ന് 20 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം. ഒഴിവുള്ള പഞ്ചായത്തുകള്‍ : ആറന്‍മുള, അരുവാപ്പുലം, അയിരൂര്‍, ചെന്നീര്‍ക്കര, ഇരവിപേരൂര്‍, കടപ്ര, കവിയൂര്‍, കോയിപ്രം, കോന്നി, കുളനട, മലയാലപ്പുഴ, മെഴുവേലി, മൈലപ്ര, നാരങ്ങാനം, റാന്നി, പെരിങ്ങര, പ്രമാടം, തണ്ണിത്തോട്, തുമ്പമണ്‍, വള്ളിക്കോട്, പന്തളംതെക്കേക്കര. ടീം ലീഡര്‍- വിദ്യാഭ്യാസയോഗ്യത : എം.എസ്.ഡബ്ല്യൂ /എം.എ സോഷ്യോളജി. ഗ്രാമവികസനം /ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – വിദ്യാഭ്യാസയോഗ്യത : ബിരുദം. ഗ്രാമവികസനം /സാമൂഹ്യസേവനം /ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം) കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില കളക്ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 9188112605 എന്ന നമ്പരുമായോ ബന്ധപ്പെടുക.

കായിക വിദ്യാര്‍ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനത്തിനായി (എസ്.സി, എസ്.ടി മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ഈ മാസം 14 ന് രാവിലെ 9.30 ന് പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെലക്ഷനില്‍ പങ്കെടുക്കാം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റ് അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഉണ്ട്. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യവും ഉണ്ട്. ഫോണ്‍ : 0471 – 2381601, 7012831236.

തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍ തീയതി നീട്ടി
സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി നീട്ടി. ഫൈന്‍ ഇല്ലാതെ ഈ മാസം 25 വരെ അപേക്ഷിക്കാം. 50 രൂപ ഫൈനോടു കൂടി ഏപ്രില്‍ 10 വരെയും 200 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഏപ്രില്‍ 25 വരെയും അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും, 2016 ന് മുന്‍പ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം.

പത്താംതരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടൂ പ്രീഡിഗ്രി തോറ്റവര്‍ക്കും, ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍ സെക്കന്‍ഡറി കോഴ്സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 1850 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 2500 രൂപയുമാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്സ് ഫീസ് അടയ്‌ക്കേണ്ടതില്ല. അവര്‍ക്ക് പത്താംതരത്തിന് 100 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300 രൂപയും അടച്ചാല്‍ മതിയാകും. 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കും, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും രണ്ട് കോഴ്സുകളും സൗജന്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി പഠിതാക്കളുടെ കോഴ്സ് ഫീസ് അടവാക്കുന്നതിന് തയാറായിട്ടുണ്ട്. പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രോജക്ട് പ്രകാരം പത്താംതരം തുല്യതയ്ക്ക് 270 പഠിതാക്കള്‍ക്ക് സൗജന്യ പഠനത്തിന് അവസരം നല്‍കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ, വിവിധ ഗ്രാമ /ബ്ലോക്ക് /നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍ /വികസന വിദ്യാകേന്ദ്രങ്ങളേയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 0468 – 2220799.

ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം
വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ചുമട്ടു തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി നേരിട്ട് അപേക്ഷിക്കാം. ഓരോ മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകള്‍ www.lc.kerala.gov.in എന്ന ലിങ്കിലൂടെ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍ : 0484 – 2423110, 8547655890.

കുടിശികനിവാരണം – സമയപരിധി നീട്ടി
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍, അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം നീട്ടി. ഓരോ വര്‍ഷത്തിനും 10 രൂപാ നിരക്കിലും 12 മാസത്തില്‍ കൂടുതലുളളവര്‍ക്ക് ആറു രൂപാ നിരക്കിലും ആറു മാസത്തില്‍ കൂടുതല്‍ ഉളളവര്‍ക്ക് മൂന്നു രൂപാ നിരക്കിലും പിഴ ഈടാക്കും. അംശദായം അടവ് ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി തുക അടയ്ക്കാനെത്തുന്ന അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പു കൂടി ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2327415.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍ ഗുണഭോക്താക്കളും ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ഈ മാസം 20 ന് മുമ്പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2223169.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...