സര്‍ക്കാര്‍ അറിയിപ്പുകള്‍ – പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പ്രവേശന പരീക്ഷ
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയനവര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 26 ന് രാവിലെ 9.30 നും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം നാലു വരെയും വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികളും ജാതി, വരുമാനം, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍: 04735 – 227703

തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ – കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്സിന്റെ ഏഴാം ബാച്ച് പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത്, ഇതിനകം നിര്‍ദിഷ്ടരേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വിദ്യാര്‍ഥികളുടെ യൂസര്‍നെയിം, പാസ് വേഡ് (ആപ്ലിക്കേഷന്‍ നമ്പരും ജനന തീയതിയും) എന്നിവ ഉപയോഗിച്ച് സ്‌കോള്‍ കേരള, ഡി.സി.എ വെബ് സൈറ്റ് (www.scolekerala.org) മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് അനുവദിച്ചിട്ടുള്ള പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും വാങ്ങണം. സമ്പര്‍ക്ക ക്ലാസുകളുടെ വിവരം പഠന കേന്ദ്രങ്ങള്‍ മുഖേന അറിയാമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471-2342950, 2342271, 2342369.

വിമുക്ത ഭടന്മാര്‍ക്ക് തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം നഷ്ടപ്പെട്ടുപോയ( 2000 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍) വിമുക്ത ഭടന്മാര്‍ക്ക്, ഏപ്രില്‍ 30 വരെ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. വിമുക്ത ഭടന്മാര്‍ പുതുക്കുവാനുള്ള അപേക്ഷയും തൊഴില്‍ രജിസ്ട്രേഷന്‍ കാര്‍ഡിന്റെ അസലും പകര്‍പ്പും സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ, തപാല്‍ മാര്‍ഗമോ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എത്തിച്ച് തൊഴില്‍ രജിസ്ട്രേഷന്‍ പ്രത്യേക പുതുക്കല്‍ വഴി നടത്താമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
യഥാസമയം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതിരുന്നവര്‍ക്ക് വീണ്ടും അവസരം. 1/1/2000 മുതല്‍ 31/08/2021 വരെയുള്ള (രജിസ്ട്രേഷന്‍ ഐഡന്റ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 6/21 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം.

അര്‍ഹതയുള്ള മറ്റുള്ളവര്‍: എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതെയിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍. ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എകസ്ചേഞ്ച്് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ വിടുതല്‍ ചെയ്തു/രാജിവച്ചവര്‍. ഈ കാലയളവില്‍ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍.

അസല്‍ രജിസ്ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന് ഏപ്രില്‍ 30 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം അടൂര്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ലാപ്സായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ www.eemployment.kerala.gov.in എന്ന വെബ്സെറ്റ് മുഖേന ഓണ്‍ലൈനായും പുതുക്കാം. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയാണ് പുതുക്കേണ്ടത്.

കേരളോത്സവ വിജയികളെ അനുമോദിക്കും
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാ, സംസ്ഥാന കേരളോത്സവ വിജയികളെ അനുമോദിക്കും. ഇന്ന് (11 ) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പങ്കെടുക്കും. യൂത്ത് ക്ലബ്ബുക്കള്‍ക്കുള്ള ധനസഹായം, കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ക്കുള്ള ധനസഹായം, കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് ജില്ലാതല മത്സര വിജയികള്‍ക്കുള്ള പ്രൈസ്മണി എന്നിവ വിതരണം ചെയ്യും. എല്ലാ മത്സര വിജയികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന അറിയിച്ചു.

കായിക വിദ്യാര്‍ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനത്തിനായി (എസ്.സി, എസ്.ടി മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ഈ മാസം 14 ന് രാവിലെ 9.30 ന് പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെലക്ഷനില്‍ പങ്കെടുക്കാം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റ് അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഉണ്ട്. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യവും ഉണ്ട്. ഫോണ്‍: 0471 2381601, 7012831236.

പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാന്‍ അവസരം
പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, ചെറുകിട വ്യാപാരി ദേശീയ പെന്‍ഷന്‍ പദ്ധതി എന്നീ പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാം. ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാര്‍, കടയുടമകള്‍, സ്വയം തൊഴില്‍ സംരംഭകര്‍, മില്ലുടമകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ചെറുകിട ഹോട്ടല്‍ റസ്റ്റേറന്റ് ഉടമകള്‍, മറ്റു ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്കാണ് അവസരം. പെന്‍ഷന്‍ പദ്ധതിയുടെ വിജയത്തിനായി മാര്‍ച്ച് 13 വരെ പെന്‍ഷന്‍ വാരാഘോഷമായി ആചരിക്കും.
18 വയസ് മുതല്‍ 40 വയസ് വരെയുള്ള 15,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അവരവരുടെ പ്രായത്തിന് അനുസരിച്ച് പ്രതിമാസ വിഹിതം 60 വയസ് വരെ അടയ്ക്കണം. ഗുണഭോക്താക്കള്‍ക്ക് 60 വയസിനുശേഷം മിനിമം പെന്‍ഷന്‍ മാസം തോറും 3,000 രൂപ പദ്ധതി ഉറപ്പാക്കുന്നു.

ഗുണഭോക്താവ് മരണപ്പെട്ടാല്‍ പങ്കാളിക്ക് (ഭാര്യ/ഭര്‍ത്താവ്) പെന്‍ഷന്‍ തുകയുടെ 50 ശതമാനം കുടുംബ പെന്‍ഷനായി ലഭിക്കും. ആധാര്‍ നമ്പരും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇഎസ്‌ഐ, ഇപിഎഫ് ദേശീയ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ അംഗങ്ങളായവര്‍ക്ക് ഈ സ്‌കീം ബാധകമല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജനസേവനകേന്ദ്രങ്ങള്‍, കേന്ദ്ര / സംസ്ഥാന ലേബര്‍ ഓഫീസുകള്‍ ഇഎസ്‌സിഐ, ഇപിഎഫ്ഒ ഓഫീസുകള്‍, എല്‍ഐസി ബ്രാഞ്ച് ഓഫീസുകള്‍, 1800-267-6888 എന്ന ടോള്‍ ഫ്രീ നമ്പര്‍, https:// labour.gov.in എന്ന വെബ് പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...