വരുന്നത് അവസാന ബസ്സ്‌ ; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. എന്തുകൊണ്ട് തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ സംഭവിക്കുന്നുവെന്ന് പരിശോധിക്കണം. എതിര്‍സ്വരം ഉയര്‍ത്തുന്നവരെല്ലാം ശത്രുവല്ല . കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി വിമര്‍ശിക്കുന്നവരെയും വിശ്വാസത്തിലെടുക്കണം. വരുംദിനങ്ങള്‍ അവസാന ബസാണെന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:
കോണ്‍ഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാകില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ, എന്തുകൊണ്ട് തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ സംഭവിക്കുന്നുവെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.

ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കി ബി.ജെ.പി സര്‍ക്കാര്‍ യഥേഷ്ടം മുന്നോട്ടു പോകുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് അതു തുറന്നുകാട്ടാന്‍ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് സാധിക്കുന്നില്ലെന്നത് ഗൗരവകരമായ ചോദ്യമാണ്. സംഘപരിവാര്‍ ഫാസിസത്തിന്റെ ക്രൂരമായ മുഖം നമ്മള്‍ കണ്ട ഹത്രാസിലും ലഖിംപൂര്‍ഖേരിയിലുമടക്കം ബി.ജെ.പിയുടെ വിജയകുതിപ്പാണ് കാണുന്നത്.

എതിര്‍സ്വരം ഉയര്‍ത്തുന്നവരെയെല്ലാം ശത്രുപക്ഷത്ത് കാണുകയല്ല വേണ്ടത്. കോണ്‍ഗ്രസിന്റെ അകത്ത് നിന്നും പുറത്തു നിന്നും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വേണ്ടി വിമര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നവരുണ്ട്. അവരെകൂടി വിശ്വാസത്തിലെടുത്ത് പുതുജീവനോടെ കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് കോണ്‍ഗ്രസുകാരുടെ മാത്രമല്ല, ഈ രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയാകെ ആവശ്യമാണ്. വരുംദിനങ്ങള്‍ അവസാന ബസായി കണ്ട് ഇനിയെങ്കിലും അതിന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...