സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഡ്രൈവര്‍മാര്‍ക്ക് ത്രിദിനപരിശീലനം
സ്ഫോടകവസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഈ മാസം 16 മുതല്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ :0471 – 2779200, 9074882080.

ലേലം
വല്ലന സമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയതും ഉപയോഗശൂന്യവുമായ 71 ഇനം സാധനങ്ങള്‍ ഈ മാസം 23 ന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 50 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ ഓഫീസില്‍ നിന്നും അറിയാം.

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിപണനത്തിന്
എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും നല്‍കിയിട്ടുള്ള ബി.വി. 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിപണനത്തിന്.
ആവശ്യമുള്ളവര്‍ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഫാം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0469 – 2662094, 2661821, 8078572094.

ഉദ്ഘാടനം ഇന്ന്
ലീഗല്‍ മെട്രോളജി വകുപ്പിന്റെ ജാഗ്രത, ക്ഷമത എന്നീ പദ്ധതികളുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 15) വൈകിട്ട് 4.30 ന് ജില്ലാ കള്ക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ നിര്‍വഹിക്കും. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും, ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ രാവിലെ പത്ത് മുതല്‍ വിദ്യാര്‍ഥികള്‍ക്കുളള ഉപഭോക്തൃ ബോധവല്‍ക്കരണ സെമിനാര്‍, ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ പൊതുസംവാദം എന്നിവ നടത്തും.

ഓഫീസ് കെട്ടിടം മാറ്റി
നിലവില്‍ കണ്ണങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം കുമ്പഴ റോഡിലെ മുനിസിപ്പാലിറ്റി വക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റിയതായി പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. താത്പര്യമുള്ളവര്‍ പതിനേഴിന് രാവിലെ പതിനൊന്ന് മണിക്ക് ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പുകളും സഹിതം റാന്നി ഐടിഐയില്‍ നേരിട്ട് ഹാജരാകണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...